ആപ്പ്ജില്ല

ചെക്ക് കേസ്; ഗോകുലം ഗോപാലന്റെ മകൻ യുഎഇയിൽ അറസ്റ്റിൽ

തമിഴ്സാട് സ്വദേശിയായ സ്ത്രീ നൽകിയ പരാതിയെത്തുടർന്നാണ് ബൈജു ഗോപാലന്റെ അറസ്റ്റ്. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Samayam Malayalam 28 Aug 2019, 6:06 pm
ദുബായ്: വ്യവസായി ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലൻ ചെക്ക് കേസിൽ യുഎഇയിൽ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി രമണി നൽകിയ പരാതിയിൽ ബൈജുവിനെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്ത് യുഎഇ പോലീസിന് കൈമാറുകയായിരുന്നു.
Samayam Malayalam baiju gopalan


പുറം ജോലിക്കാരുടെ ഉച്ച വിശ്രമം ഈ മാസം അവസാനിക്കും

രണ്ട് കോടി ദിർഹം (39 കോടിയോളം രൂപ) യുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി. അൽഐൻ ജിയിലിലാണ് ബൈജു ഇപ്പോഴുള്ളത്. കേസുമായി ബന്ധപ്പെട്ട് ബൈജുവിന് യുഎഇ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ റോഡ് മാർഗം ഒമാനിലെത്തിയ ബൈജു മസ്ക്കറ്റ് വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈജുവിനെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്.

ടെക്നീഷ്യന്മാർക്ക് സൗദിയിൽ സർട്ടിഫിക്കറ്റ് നിർബന്ധം; ഇല്ലെങ്കിൽ നടപടി

ബൈജുവിന്റെ പാസ്പോർട്ട് അൽഐൻ പബ്ലിക്ക് പ്രോസിക്യൂട്ടർ പിടിച്ചെടുത്തു. ചെക്ക് കേസിനു പുറമേ എമിഗ്രേഷൻ രേഖകൾ വ്യാജമായി നിർമ്മിച്ചു എന്ന കുറ്റവും ബൈജുവിനെതിരെ ചുമത്തിയിട്ടുണ്ട്.

യുഎഇയിൽനിന്നും നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം

അതേസമയം, ചെക്ക് കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായിരുന്നു. തൃശൂർ സ്വദേശിയായ നാസിൽ അബ്ദുല്ല നൽകിയ പരാതിയിലാണ് തുഷാറിനെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തത്. 19 കോടി രൂപയുടെ ചെക്ക് കേസാണ് തുഷാറിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യവസായി എംഎ യൂസഫലിയുടെ സഹായത്തോടെ ജാമ്യത്തുക കെട്ടിവെച്ചതിനു ശേഷം ഒന്നര ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് തുഷാർ വെള്ളാപ്പള്ളിക്ക് പുറത്തിറങ്ങാനായത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്