ആപ്പ്ജില്ല

മികച്ച ഡ്രൈവര്‍മാര്‍ക്ക് ക്യാഷ് പ്രൈസും സമ്മാനങ്ങളും

സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും പാലിച്ച്‌ വാഹനം ഓടിക്കുന്നവരെ കണ്ടെത്തി പുരസ്കാരം നല്‍കാന്‍ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു.

TNN 6 Apr 2017, 12:58 pm
ദുബായ് : ദുബായിൽ മികച്ച ഡ്രൈവര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കും. സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും പാലിച്ച്‌ വാഹനം ഓടിക്കുന്നവരെ കണ്ടെത്തി പുരസ്കാരം നല്‍കാന്‍ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു.
Samayam Malayalam good driving habits can win you dh1000
മികച്ച ഡ്രൈവര്‍മാര്‍ക്ക് ക്യാഷ് പ്രൈസും സമ്മാനങ്ങളും

മികച്ച ഡ്രൈവര്‍മാര്‍ക്ക് ഗോള്‍ഡ് സ്റ്റാര്‍ എന്ന പദവിയാണ് ലഭിക്കുക. ഇതോടൊപ്പം 1000 ദിര്‍ഹം ക്യാഷ് പ്രൈസും സമ്മാനങ്ങളും ലഭിക്കും.

ആര്‍.ടി.എ ഉദ്യോഗസ്ഥനാണ് വാഹനങ്ങളെ നിരീക്ഷിക്കുന്നത്. റോഡിലെ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥൻ പരിശോധിക്കും.
ഒരു വാഹനത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ മറ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കും.
പാര്‍ക്കിങ് പ്രദേശത്ത് വാഹനം കൃത്യമായാണോ ഓടിക്കുന്നത്, കാല്‍നട യാത്രക്കാര്‍ക്ക് പോകാനായി വാഹനം നിര്‍ത്തി സൗകര്യമൊരുക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍പരിശോധിക്കുന്നത് പാര്‍ക്കിങില്‍ നിലയുറപ്പിച്ചിരിക്കുന്ന മറ്റ് ഉദ്യോഗസ്ഥരാണ്. എല്ലാം കൃത്യമായാല്‍ ഗോള്‍ഡ് സ്റ്റാര്‍ എന്ന പദവിയാണ് കിട്ടുന്നത്. സിയാല്‍ ഇവൻ്റ്‍സാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.


Good driving habits can win you Dh1,000

Following traffic rules can win you a cash prize of Dh1,000 over the next three days in Dubai and Sharjah amid a road safety awareness campaign.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്