ആപ്പ്ജില്ല

യുഎയിലെ ഹോട്ടലുകള്‍ക്ക് മാര്‍ഗരേഖ; ഇളവുകളും നിയന്ത്രണങ്ങളും ഇവയാണ്

അബുദാബി: യുഎഇയില്‍ ഹോട്ടലുകള്‍ക്കായി പുതിയ കൊറോണവൈറസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് ദേശീയ ദുരന്തനിവാരണ അതോറിറ്റി. ഹോട്ടലുകള്‍ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി എല്ലാ തൊഴിലാളികളും കൊവിഡ്- 19 പരിശോധനയ്ക്ക് വിധേയമാകണമെന്നും 15 ദിവസം കൂടുമ്പോള്‍ പരിശോധിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Samayam Malayalam 5 Jun 2020, 12:58 pm
അബുദാബി: യുഎഇയില്‍ ഹോട്ടലുകള്‍ക്കായി പുതിയ കൊറോണവൈറസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് ദേശീയ ദുരന്തനിവാരണ അതോറിറ്റി. ഹോട്ടലുകള്‍ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി എല്ലാ തൊഴിലാളികളും കൊവിഡ്- 19 പരിശോധനയ്ക്ക് വിധേയമാകണമെന്നും 15 ദിവസം കൂടുമ്പോള്‍ പരിശോധിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Samayam Malayalam guidelines for hotels and restaurants in uae reopening issued
യുഎയിലെ ഹോട്ടലുകള്‍ക്ക് മാര്‍ഗരേഖ; ഇളവുകളും നിയന്ത്രണങ്ങളും ഇവയാണ്

​തൊഴിലാളികളുടെ ശരീരോഷ്മാവ് അളക്കും

ജോലി ചെയ്യുന്ന സമയത്ത് തൊഴിലാളികളില്‍ ശരീരോഷ്മാവ് അളക്കുവാന്‍ ഹോട്ടലുകള്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും തെര്‍മല്‍ ക്യാമറയും നല്‍കിയേക്കും. സന്ദര്‍ശകര്‍ക്കോ തൊഴിലാളികള്‍ക്കോ കൊറോണവൈറസ് രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഹോട്ടലിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

​നീന്തല്‍ക്കുളങ്ങളില്‍ ആളുകള്‍ക്ക് നിയന്ത്രണം

ഒരു മുറിയില്‍ നിന്ന് അതിഥികള്‍ പുറത്തുപോകുന്നതിനും അടുത്ത അതിഥികള്‍ ആ മുറിയിലേക്ക് പ്രവേശിക്കുന്നതിനും 24 മണിക്കൂര്‍ ഇടവേള വേണം. ഹോട്ടലുകളിലെ റെസ്‌റ്റോറന്റുകള്‍, കഫേകള്‍, ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയവയില്‍ കുറച്ച് ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. ഹോട്ടലുകളില്‍ പ്രവേശിക്കുന്നതിനു മുമ്പ് എല്ലാ ഉപയോക്താക്കളും ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്.

​റെസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനസമയം

രാവിലെ 6 മണി മുതല്‍ രാത്രി 9 വരെയാണ് റെസ്‌റ്റോറന്റുകളും കഫേകളും പ്രവര്‍ത്തിക്കേണ്ടത്. ഒരേ മേശയില്‍ 2.5 മീറ്റര്‍ അകലെ നാല് പേര്‍ക്ക് വീതം ഇരിക്കാന്‍ അനുമതി ഉണ്ട്. ഓരോ ഉപയോഗശേഷവും മെനുകള്‍ അണുവിമുക്തമാക്കണം.

​യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളും പ്രവര്‍ത്തനസജ്ജമായി

കൊവിഡ്- 19 നെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും പ്രവര്‍ത്തന സജ്ജമായതായി യുഎഇ. പ്രവാസികളെ തിരികെ കൊണ്ടുപോകുന്ന പ്രത്യേക വിമാന സര്‍വീസിനും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കുമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന യുഎഇ താമസ വിസയുള്ളവരെയും രാജ്യം സ്വീകരിച്ചു തുടങ്ങി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്