ആപ്പ്ജില്ല

ജിസിസി രാജ്യങ്ങളിൽ റോമിംഗ് നിരക്ക് കുറക്കുന്നു

ജിസിസി രാജ്യങ്ങളിൽ റോമിംഗ് നിരക്ക് 40 ശതമാനത്തോളം കുറക്കുന്നു.

TNN 25 Mar 2016, 8:03 am
യുഎഇ : ജിസിസി രാജ്യങ്ങളിൽ റോമിംഗ് നിരക്ക് 40 ശതമാനത്തോളം കുറക്കുന്നു. പുതിയ നിരക്ക് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളുടെ സഖ്യമാണ് ജിസിസി.
Samayam Malayalam gulf states to slash roaming fees across gcc by 40 from april 1
ജിസിസി രാജ്യങ്ങളിൽ റോമിംഗ് നിരക്ക് കുറക്കുന്നു


ഔട്ട് ഗോയിംഗ്, ഇൻകമിംഗ്, ഔട്ട് ഗോയിംഗ് എസ്എംഎസ് എന്നിവക്കുള്ള റോമിംഗ് നിരക്കാണ് കുറക്കുക. ജിസിസി രാജ്യങ്ങൾക്കുള്ളിൽ പലവിധ ആവശ്യങ്ങൾക്കായി സ്ഥിരമായി യാത്രചെയ്യുന്നവർക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനമാണിത്.

'നിരക്കുകളിൽ ശരാശരി 40 ശതമാനത്തോളം കുറവ് വരും' ജിസിസി സാമ്പത്തികകാര്യ അസിസ്റ്റന്റ് സെക്രട്ടറി അബ്ദുള്ള ബിൻ ജുമ അല്‍ ഷിബിലി അറിയിച്ചു. നിലവിൽ ഇൻകമിംഗ് എസ്എംഎസ് സൗജന്യമായാണ് ലഭിക്കുന്നത്. ഈ സേവനം തുടർന്നും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്