ആപ്പ്ജില്ല

സൗദി അറേബ്യയിൽ കനത്ത മഴ: ജാഗ്രത നിർദേശം

സൗദി അറേബ്യയിൽ കനത്ത മഴ. അബഹ ചുരം ഇടിഞ്ഞതായി റിപ്പോർട്ടുണ്ട്. .മരുഭൂമിയിൽ ശക്തമായ

TNN 16 Feb 2017, 7:59 pm
റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴ. അബഹ ചുരം ഇടിഞ്ഞതായി റിപ്പോർട്ടുണ്ട്. മരുഭൂമിയിൽ ശക്തമായ മഴയുള്ളതിനാൽ അവിടേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നു സുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട് ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് അസീര്‍ മേഖലയില്‍ വിദ്യാലയങ്ങള്‍ക്ക് ഇന്നു കൂടി അവധി നല്‍കി.
Samayam Malayalam heavy rain floods in saudi arabia
സൗദി അറേബ്യയിൽ കനത്ത മഴ: ജാഗ്രത നിർദേശം


മഴയെ തുടര്‍ന്ന് നമാസ് മേഖലയിലും ബിഷ, ബില്‍ഖറിന്‍ തുടങ്ങിയ സ്ഥലങ്ങളിലും സ്‌കൂളുകള്‍ക്കു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും മഴക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. അബഹയിലും അസീറിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. പല പ്രദേശങ്ങളിലും വെള്ളം കയറി. അബഹയില്‍ വിവിധ സ്ഥങ്ങളില്‍ കുടുങ്ങിയ 214 പേരെയാണ് രക്ഷപ്പെടുത്തിയത്.

English Summary: Saudi authorities have reported that hundreds are rescued by rescue teams after floods hit Saudi Arabia’s Asir region

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്