ആപ്പ്ജില്ല

ഷാര്‍ജയില്‍ തീപ്പിടുത്തം, മലയാളികള്‍ കുടുങ്ങി കിടക്കുന്നു

ഷാര്‍ജയില്‍ വീണ്ടും തീപ്പിടുത്തം. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അല്‍ഖുവൈര്‍ മാര്‍ക്കറ്റിന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായിരിക്കുന്നത്

Samayam Malayalam 10 May 2018, 10:09 pm
ദുബായ്: ഷാര്‍ജയില്‍ വീണ്ടും തീപ്പിടുത്തം. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അല്‍ഖുവൈര്‍ മാര്‍ക്കറ്റിന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായിരിക്കുന്നത്. അതേസമയം കെട്ടിടത്തില്‍ മലയാളികള്‍ അടക്കമുള്ളവര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
Samayam Malayalam Sharaja


രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടത്തിലെ ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ ഷാര്‍ജയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് പേര്‍ ശ്വാസം മുട്ടി മരിക്കുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്