ആപ്പ്ജില്ല

അറ്റലസ് രാമചന്ദ്രൻ ജയിലിൽ എത്തിയിട്ട് 23 മാസം

അറ്റ്ലസ് ജൂവലറി ഗ്രൂപ്പ് ചെയര്‍മാന്‍ എംഎം രാമചന്ദ്രൻ ജയിലിൽ എത്തിയിട്ട് 23 മാസം

TNN 16 Nov 2017, 9:34 pm
ദുബായ്: അറ്റ്ലസ് ജൂവലറി ഗ്രൂപ്പ് ചെയര്‍മാന്‍ എംഎം രാമചന്ദ്രൻ ജയിലിൽ എത്തിയിട്ട് 23 മാസം. രാമചന്ദ്രൻ്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതമെന്ന് റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നുണ്ട്. അറ്റ്ലസ് ഗ്രൂപ്പിലെ മസ്കറ്റിലെ ആശുപത്രി പ്രമുഖ വ്യവസായി ഡോ. ബി.ആര്‍.ഷെട്ടിക്ക് വിറ്റിരുന്നു. ഈ പണം കടം വീട്ടാനുപയോഗിക്കാനായിരുന്നു നീക്കം. എന്നാൽ നീക്കങ്ങളൊന്നും വിജയിച്ചില്ല. സര്‍ക്കാര്‍ തല ഇടപെടലുണ്ടെങ്കില്‍ മാത്രമേ രാമചന്ദ്രന് പുറത്തിറങ്ങാന്‍ കഴിയൂ. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രനെ 2015 ൽ ദുബായ് കോടതി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
Samayam Malayalam indian businessman atlas ramachandrans 23 months of imprisonment
അറ്റലസ് രാമചന്ദ്രൻ ജയിലിൽ എത്തിയിട്ട് 23 മാസം


പതിനഞ്ചിലേറെ ബാങ്കുകളില്‍നിന്നാണ് അറ്റ്ലസ് ഗ്രൂപ്പ് ആയിരം കോടിയോളം രൂപയാണ് വായ്പയെടുത്തത്. അഞ്ചു കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുള്ളത്. കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിന് ബാങ്കുകൾ തയ്യാറാവുന്നില്ല. രാമചന്ദ്രന്റെ മകളും ഭര്‍ത്താവും വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലാണ്. ഭാര്യ മാത്രമാണ് പുറത്തുള്ളത്. 22 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇതില്‍ 19 ബാങ്കുകള്‍ സമവായത്തിന് തയ്യാറായിട്ടുണ്ട്. അറ്റ്ലസ് ജൂവലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അന്‍പതോളം ശാഖകളുണ്ടായിരുന്നു യുഎഇയില്‍ മാത്രം 12 ഷോറൂമുകള്‍. കേരളത്തിലും ശാഖകളുണ്ട്. ഇപ്പോൾ എല്ലാം നിലച്ചമട്ടാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്