ആപ്പ്ജില്ല

യുഎഇയില്‍ ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യന്‍ പൗരന്‍റെ സ്ഥിതി ഗുരുതരമല്ലെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. നേരത്ത രോഗബാധ സ്ഥിരീകരിച്ച ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി.

Samayam Malayalam 11 Feb 2020, 9:35 am

Samayam Malayalam coronavirus uae

അബുദാബി: യുഎഇയില്‍ ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗബാധ സ്ഥിരീകരിച്ചയാളുമായി ഇടപഴകിയയാള്‍ക്കാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ യുഎഇയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി.

കൊറോണ വൈറസ്: മരണം ആയിരം കടന്നു; ഇന്നലെ മാത്രം മരിച്ചത് 108 പേര്‍

ഇന്ത്യന്‍ പൗരന്‍റെ ആരോഗ്യനില തൃപ്‍തികരമാണെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച എട്ടുപേരില്‍ ഒരാള്‍ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ 73 വയസ്സുകാരിയാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇവരുടെ ശരീരത്തിലെ വൈറസ് സാന്നിധ്യം നെഗറ്റീവാണെന്ന് കണ്ടെത്തി. രോഗബാധിതരില്‍ ആറുപര്‍ സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും ഒരാള്‍ ഐസിയുവിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: ഡോക്ടര്‍ക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകന്‍; കൊറോണയെക്കുറിച്ച് വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടറെ കാണാതായി

വൈറസ് ബാധിച്ച ആരുടെ കാര്യത്തിലും ആശങ്ക വേണ്ടെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം ഹെല്‍ത്ത് സെന്‍റര്‍ ആന്‍ഡ് ക്ലിനിക് വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല്‍ റാന്‍സ് പറഞ്ഞു. ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ നിരീക്ഷണം കര്‍ശനമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. യുഎഇയിലെ ചൈനീസ് കോണ്‍സുല്‍ ജനറല്‍ ലി സുഹാങ്ങും രോഗികളെ സന്ദര്‍ശിച്ചു.

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ആകെ 1016 പേരാണ് മരിച്ചത്. തിങ്കളാഴ്‍ച മാത്രം 108 പേരാണ് മരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്