ആപ്പ്ജില്ല

ഇന്ത്യക്കാരനായ തൊഴിലാളിക്ക് ജോലിക്കിടെ ഹൃദയാഘാതം; സിസിടിവിയില്‍ തദ്‍സമയം കണ്ട് പോലീസ് രക്ഷയ്‍ക്കെത്തി

ഉസ്‍മാന്‍ മുഹമ്മദിനെ നാട്ടിലേക്ക് കൊണ്ടുപോകാനാകാത്ത സ്ഥിതിയായതിനാല്‍ അദ്ദേഹത്തിന്‍റെ മാതാപിതാക്കളെ ഷാര്‍ജയിലെത്തിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്

Samayam Malayalam 18 Nov 2019, 3:38 pm

Samayam Malayalam rescue

റാസല്‍ഖൈമ: ഇന്ത്യക്കാരനായ തൊഴിലാക്ക് ജോലിക്കിടെ ഹൃദയാഘാതമുണ്ടായപ്പോള്‍ രക്ഷകരായി പോലീസുകാരെത്തി. ഹൃദയാഘാതം ഉണ്ടാകുന്നത് സിസിടിവിയില്‍ തദ്‍സമയം കണ്ട പോലീസുകാര്‍ ഉടന്‍ സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സാ ചെലവുകള്‍ വഹിച്ചതും പോലീസ് തന്നെയാണ്.

ഞായറാഴ്‍ചയാണ് റാസല്‍ഖൈമ പോലീസ് തൊഴിലാളിക്ക് ഹൃദയാഘാതമുണ്ടാകുന്നതിന്‍റെയും രക്ഷിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‍തത്.

Also Read ഇനി ആകാശക്കാഴ്‍ചയുടെ ദിനങ്ങള്‍; ദുബായ് എയര്‍ ഷോയ്‍ക്ക് തുടക്കം

തോട്ടം തൊഴിലാളിയായ 29 വയസ്സുള്ള ഉസ്‍മാന്‍ മുഹമ്മദ് തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ക്യാമറയില്‍ ദൃശ്യം കണ്ട പോലീസ് അടിയന്തിര സംവിധാനങ്ങളുമായെത്തി പ്രാഥമിക പരിചരണം നല്‍കുകയും ഉടന്‍ ആശുപത്രിയിലെത്തിക്കുകുയും ചെയ്‍തു. അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നതിനാല്‍ നാട്ടിലേക്ക് കൊണ്ടുപോകാനാകാത്ത സ്ഥിതിയായിരുന്നു.


വേണ്ടപ്പെട്ടവരാരും അടുത്തില്ലാതെ എങ്ങനെ പ്രധാനപ്പെട്ട ശസ്ത്രക്രിയ നടത്തുമെന്നതായിരുന്നു പിന്നീട് ആശങ്കയായത്. മാതാപിതാക്കളെ നാട്ടില്‍ നിന്ന് കൊണ്ടുവന്ന് റാസല്‍ഖൈമ പോലീസ് അതിന് പരിഹാരം കണ്ടു. ഇവരുടെ ചെലവുകളും പോലീസ് വഹിച്ചു. ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ഷാര്‍ജയിലെ സന്നദ്ധ സംഘടനയും പോലീസിനൊപ്പം ചേര്‍ന്നു.

Also Read സര്‍വകലാശാല ലാബില്‍ മയക്കുമരുന്ന് നിര്‍മിച്ച് ഉപയോഗിച്ച കെമിസ്ട്രി അധ്യാപകര്‍ അറസ്റ്റില്‍


ശസ്ത്രക്രിയക്ക് ശേഷം ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ കഴിയുന്ന ഉസ്‍മാനെ റാസല്‍ഖൈമ പോലീസ് ജനറല്‍ കമാന്‍ഡര്‍ അലി അബ‍്‍ദുള്ള ബിന്‍ അല്‍വാന്‍ സന്ദര്‍ശിച്ചു. ഉസ്‍മാന് വേണ്ട എല്ലാ സഹായവും ചെയ്യുമെന്നം ഇത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read യുഎഇ പൗരന്‍മാര്‍ക്ക് ഇനി ഇന്ത്യയില്‍ വിമാനത്താവളങ്ങളില്‍ നിന്ന് വിസ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്