ആപ്പ്ജില്ല

ഇന്ത്യൻ നാവികനെ കടലിൽ വീണ് കാണാതായി; ദുരൂഹമെന്ന് കുടുംബം

ജുലൈ 15ന് നടന്ന സംഭവം ഒരു ദിവസം വൈകിയാണ് കമ്പനി തങ്ങളെ അറിയിച്ചതെന്ന് നാവികന്റെ കുടുംബം. കമ്പനിയുടെ വിശദീകരണം ദുരുഹമെന്നും കുടുംബം.

Samayam Malayalam 21 Jul 2019, 10:00 pm
ദുബായ്: ദുബായ് കേന്ദ്രീകരിച്ചുള്ള ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിൽനിന്നും ഇന്ത്യൻ നാവികനെ കാണാതായി. ഇറാൻ ജലാതിർത്തിക്കുള്ളിൽവെച്ചാണ് സംഭവം. നോയിഡ സ്വദേശിയായ ആയുഷ് ചൗധരി (22)നെയാണ് കാണാതായത്. കപ്പലിൽനിന്നും കടലിൽ വീണ ആയുഷിനെ കാണാതാകുകയായിരുന്നുവെന്നാണ് കമ്പനിയുടെ വിശദീകരണം.
Samayam Malayalam ayush


ദുബായ് കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'പിങ്ക് റോസ്' എന്നുപേരായ കപ്പലിൽനിന്നാണ് തന്റെ സഹോദരനെ കാണാതായതെന്ന് ആയുഷിന്റെ സഹോദരി പ്രിയങ്ക പറഞ്ഞു. ജുലൈ 15ന് നടന്ന സംഭവം 17നാണ് തങ്ങളെ അറിയിച്ചതെന്നും അവർ വ്യക്തമാക്കി. ആയുഷിന് നന്നായി നീന്തൽ അറിയാമായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

മേയിൽ ദുബായിലെത്തിയ ആയുഷ് മറ്റൊരു കമ്പനിയിൽ ജോലിക്ക് ശ്രമിച്ചുവരികയായിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. ഇറാനോട് സഹായം തേടാൻ അവിടുത്തെ ഇന്ത്യൻ സ്ഥാനപതിയുടെ കാര്യാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ പറഞ്ഞു.

കമ്പനിയിൽനിന്നും സംശയം ഉളവാക്കുന്നതരത്തിലുള്ള റിപ്പോർട്ടാണ് തങ്ങൾക്ക് ലഭിച്ചതെന്ന് പ്രിയങ്ക ചൗധരി പറഞ്ഞു. കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്