ആപ്പ്ജില്ല

വിമാന ടിക്കറ്റിനായി പ്രവാസി ദുബായില്‍ നടന്നത് 1000 കിലോമീറ്റര്‍

ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ദുബായില്‍ തമിഴ്നാട് സ്വദേശി നടന്നത് ആയിരത്തിലേറെ

TNN 30 Nov 2016, 10:50 pm
അബുദാബി: ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ദുബായില്‍ തമിഴ്നാട് സ്വദേശി നടന്നത് ആയിരത്തിലേറെ കിലോ മീറ്ററുകൾ. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ ജഗന്നാഥന്‍ സെല്‍വരാജ് എന്ന പ്രവാസിയാണ് സ്വദേശത്തേക്ക് മടങ്ങാനുള്ള നിയമനടപടിക്കായി ദുരിതം അനുഭവിക്കുന്നത്. ദുബായിലെ ലേബര്‍ ക്യാംപുകളിലൊന്നായ സോനാപ്പൂരില്‍ താമസിക്കുന്ന സെല്‍വരാജ് കോടതിയിലെ വാദത്തിനായാണ് ഇത്രയും ദൂരം കാല്‍നടയായി സഞ്ചരിച്ചത്.
Samayam Malayalam indian walks 1000 km to attend court hearing in dubai
വിമാന ടിക്കറ്റിനായി പ്രവാസി ദുബായില്‍ നടന്നത് 1000 കിലോമീറ്റര്‍


ജോലിക്കായി ദുബായിലെത്തിയ സെല്‍വരാജിന്റെ നാട്ടിലുള്ള അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കമ്പനി അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിലേക്ക് പോകാനായുള്ള യാത്രകൂലി പോലും കൈയിലിലാത്തതിനാല്‍, കേസ് നടക്കുന്ന ദിവസങ്ങളിലെല്ലാം സോണാപ്പൂരില്‍ നിന്നും ദുബായിലേക്കുള്ള ഏകദേശം 22 കിലോമീറ്റര്‍ ദൂരം ഇദ്ദേഹം രണ്ട് മണിക്കൂറുകള്‍ കൊണ്ട് നടന്നു തീര്‍ക്കും.

കോടതിയില്‍ നിന്നും തിരിച്ച് വരുന്നതും നടന്ന് തന്നെയാണ്. ഈ 4 മണിക്കൂറിനുള്ളില്‍ 54 കിലോമീറ്ററോളമാണ് സെല്‍വരാജന്‍ നടക്കുന്നത്. ഇത്തരത്തില്‍ ഏതാണ്ട് 20ലധികം പ്രാവശ്യം കോടതിയിലെത്തിയതായി സെല്‍വരാജ് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്