ആപ്പ്ജില്ല

തിരക്കനുസരിച്ച് വിമാന കമ്പനികൾ പ്രവാസികളെ കൊള്ളയടിക്കുന്നത് നികൃഷ്ടം; 'കരിഞ്ചന്തയിലെ സിനിമാ ടിക്കറ്റ് പോലെ: കെ സുധാകരൻ

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Samayam Malayalam 10 Jan 2023, 2:30 pm
വിമാന കമ്പനികള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ള അടിക്കുന്നതിന് എതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി രംഗത്ത്. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചപ്പോൾ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിനിമാ ടിക്കറ്റ് കരിചന്തയില്‍ ഉയര്‍ന്ന നിരക്കിന് വിൽക്കുന്ന പോലെയാണ് പല വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് ഉയർത്തുന്നത്. ഇത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Samayam Malayalam K Sudhakaran


Also Read:പരീക്ഷാ തട്ടിപ്പ്; ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഘത്തിലെ നാലു പേര്‍ അറസ്റ്റില്‍

കൂടാതെ വിദേശ രാജ്യത്ത് നിന്നും മരിക്കുന്നവരുടെ മൃതദേഹം ഭാരം നോക്കി ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് ക്രൂരതയാണ്. ഇത് അവസാനിപ്പിക്കണം. ഇതിന് വേണ്ടി ഒരു നിശ്ചിത തുക ഈടാക്കണം. അല്ലാതെ ചെയ്യുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. പ്രവാസി സമൂഹം നമ്മുടെ നാടിന്‍റെ വികസനത്തിന് വലിയ സമ്പാവനകൾ ആണ് നൽകിയത്. അത് നമ്മൾ ഒരിക്കലും കാണാതെ പോകരുത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണണം എന്ന് അദ്ദേഹം പറഞ്ഞു.

Also Read: ഇന്ത്യ-സൗദി ഹജ്ജ് കരാറായി; ഇത്തവണ ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ക്ക് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അവസരം

വിദേശത്ത് കഷ്ടപ്പെട്ട് പണി എടുത്ത ശേഷം പലരും നാട്ടിലേക്ക് സംരംഭകരായി വരുന്നു. അവർക്ക് ആവശ്യമായ ഒരു സൗകര്യവും ഇവിടെ ലഭിക്കുന്നില്ല. എല്‍ഡിഎഫ് ഭരിക്കുന്ന സര്‍ക്കാറും ഉദ്യോഗസ്ഥരും പ്രവാസികളെ ദ്രോഹിക്കുകയാണ്. കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുടങ്ങാൻ നിന്ന പ്രവാസിയായ ആന്തൂര്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവം നമ്മുക്ക് മുന്നിൽ ഉണ്ട്. ഗൾഫിൽ എത്തിയ മുഖ്യമന്ത്രി പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസിക്ക് മറ്റൊരു തൊഴില്‍ കിട്ടുംവരെ ആറു മാസത്തെ ശമ്പളം നല്‍കുമെന്ന് ഉൾപ്പടെയുള്ള വാഗ്ദാനം നൽകിയിരുന്നു. ഇതൊന്നും പാലിച്ചില്ലെന്ന് സുധാകരന്‍ പറഞ്ഞു.

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്‍റെ പുതിയ പ്രസിഡന്‍റായി എല്‍ വി അജയകുമാറിനെ തെരഞ്ഞെടുത്തു. രക്ഷാധികാരിയായി ഐസക് തോമസിനെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയുടെ സാന്നിധ്യത്തില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്