ദുബായ്: യുഎഇയിൽ സാമൂഹിക സംഘടന സജീവ പ്രവര്‍ത്തകനായിരുന്ന പ്രവാസി മലയാളി ജീവനൊടുക്കി. റാസൽ ഖൈമ എമിറേറ്റിലെ സര്‍വേയറായിരുന്ന സന്ദീപ് വെള്ളാളൂര്‍ (35) ആണ് ആത്മഹത്യ ചെയ്തത്. സന്ദീപ് നടത്തിയിരുന്ന ട്രാൻസ്പോർട്ട് കമ്പനിക്ക് നഷ്ടം നേരിട്ടതാകാം മരണകാരണമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധി സാമൂഹിക പ്രവര്‍ത്തന സംഘടനയിലെ സജീവ പ്രവര്‍ത്തകനായിരുന്നു സന്ദീപ്. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. സുഹൃത്തുക്കളാണു സന്ദീപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.