ആപ്പ്ജില്ല

കൊച്ചി - യിസ്രായേൽ വിമാന സർവീസ് ഉടൻ ആരംഭിക്കും

കൊച്ചിയിൽ നിന്നും ടെൽ അവീവിലേക്കായിരിക്കും വിമാന സർവീസുകൾ ആരംഭിക്കുന്നത്

TNN 11 Dec 2017, 11:13 am
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള(സിയാൽ)ത്തിൽ നിന്നും യിസ്രായേലിലേക്ക് വിമാന സർവീസ് തുടങ്ങും. ഇത് സംബന്ധിച്ച ചർച്ചകൾക്കായി യിസ്രായേൽ സംഘം ഈ മാസമാദ്യം സിയാൽ സന്ദർശിച്ചിരുന്നു. കൊച്ചിയിൽ നിന്നും ടെൽ അവീവിലേക്കായിരിക്കും വിമാന സർവീസുകൾ ആരംഭിക്കുന്നത്.
Samayam Malayalam kochi israel flight service soon
കൊച്ചി - യിസ്രായേൽ വിമാന സർവീസ് ഉടൻ ആരംഭിക്കും


കൊച്ചിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകളുടെടെ എണ്ണം പുതിയ വിമാന സർവീസ് ആരംഭിക്കുന്നതോടെ ഗണ്യമായി കൂടും. കൊച്ചിയിൽ നിന്നുള്ള പുതിയ അന്താരാഷ്ട്ര കേന്ദ്രമായി ടെൽഅവീവ് മാറുകയും ചെയ്യും. ഇരു വിമാനത്താവള അധികൃതരും കൂടി ചേർന്ന് കരാർ ഒപ്പിട്ടാൽ ക1ച്ചിയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ടെൽഅവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളം ഒരു പ്രധാന സഞ്ചാരകേന്ദ്രമായി മാറ്റുകയും ചെയ്യാം.

പ്രധാനമായും ഈ റൂട്ടിൽ സഞ്ചരിക്കുന്നത് ടൂറിസ്റ്റുകളാണ്. എന്നാൽ അത് മാത്രം വലിയ നേട്ടമുണ്ടാക്കും എന്ന് കണക്കാക്കാൻ കഴിയില്ലെന്നും ആഴ്‌ചയിൽ രണ്ട് വിമാനങ്ങൾ സിയാലിൽ നിന്ന് മതിയാകുമെന്നും അയാട്ട ഏജന്‍റസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ബിജി ഈപ്പൻ പ്രതികരിച്ചു. ഇന്ത്യയിലെ ടൂറിസത്തിന്‍റെ വളർച്ചക്ക് ഇത് വലിയ മുതൽക്കൂട്ടാകുമെന്നും ബിജി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷമാണ് തായ് എയർ ഏഷ്യയുടെ വിമാന സർവീസ് സിയാലിൽ നിന്ന് ആരംഭിച്ചത്. അതിന് ശേഷം ബാങ്കോക്ക് മലയാളികളുടെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറുകയും ചെയ്തു. വടക്കേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് ചാർജ് മാത്രമേ ബാങ്കോക്കിലേക്കുള്ളൂ എന്ന വസ്തുതയാണ് ഏറെ പേരെയും ആകർഷിക്കുന്നതെന്ന് ബിജി അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്