ആപ്പ്ജില്ല

കൊല്ലം സ്വദേശിയായ യുവാവിനെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പുനലൂർ സ്വദേശിയായ ജെറിൻ ജോസഫിനെയാണ് താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൊഹാറിൽ അൽ മഹാ പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു അദ്ദേഹം

Samayam Malayalam 29 Sept 2020, 5:09 pm
മസ്‌കറ്റ്: മലയാളി യുവാവിനെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ സ്വദേശിയായ തേന്മല ഉറുകുന്ന് ഇന്ദിരാ നഗറിൽ ബേബി ഭവനിൽ ജോസഫ് കുട്ടിയുടെ മകൻ ജെറിൻ ജോസഫ്(25) ആണ് മരിച്ചത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: പ്രവാസികൾക്ക് തിരിച്ചടി? ഡ്രൈവർമാർക്കും വീടുകളിലെ ജോലിക്കാർക്കും സ്‌പോൺസർഷിപ്പ് മാറ്റാനാവില്ലെന്ന് സൗദി

താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിലാണ് ജെറിനെ കണ്ടെത്തിയത്. സൊഹാറിൽ അൽ മഹാ പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ഞായറാഴ്‌ച രാവിലെ ജോലിക്ക് എത്താത്തിനെ തുടർന്ന് ഉച്ചയോടെ അന്വേഷിച്ച് ചെന്നപ്പോഴാണ് യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്