ആപ്പ്ജില്ല

ഒന്‍പത് മാസം ആയി എത്താത്ത പ്രവാസികള്‍ക്ക് തിരിച്ചെത്താൻ നിര്‍ദ്ദേശം നൽകി കുവൈറ്റ്

കുവൈറ്റ് കൊമേഴ്ഷ്യൽ വിമാന സര്‍വീസുകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്.

Samayam Malayalam 1 Aug 2020, 5:26 pm
കുവൈറ്റ് സിറ്റി։ ഒന്‍പത് മാസമായി തിരികെ എത്താൻ സാധിക്കാത്ത സ്ഥിരതാമസത്തിനുള്ള പെർമിറ്റുള്ള പ്രവാസികൾക്ക് തിരിച്ചുവരാമെന്ന് നിര്‍ദ്ദേശം നല്‍കി കുവൈറ്റ്. ആഭ്യന്തര മന്ത്രാലയമാണ് ഇത്തരത്തിൽ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read : ജോ ബൈഡന് മലയാളത്തിൽ വോട്ട് ചോദിച്ച് ഡെമോക്രാറ്റുകള്‍; ഇന്ത്യൻ വോട്ടർമാരെ നോട്ടമിട്ട് പ്രചാരണം

ഉത്തരവ് പ്രകാരം 2019 സെപ്റ്റംബർ ഒന്‍പതിന് രാജ്യം വിട്ട സ്ഥിരതാമസത്തിന് പെര്‍മ്മിറ്റുള്ള പ്രവാസികള്‍ക്കാണ് തിരിച്ചെത്താന്‍ സാധിക്കുക. നാല് മാസത്തിന് ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൊമേഴ്ഷ്യൽ വിമാന സര്‍വീസുകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം കൂടി മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാല്‍, ഇന്ത്യ അടക്കമുള്ള ഏഴ് രാജ്യങ്ങള്‍ക്ക് യാത്രയ്ക്ക് വിലക്ക് നിലനില്‍ക്കുകയാണ്.

Also Read : അയോധ്യയിലേക്ക് രഥയാത്രയുടെ അമരക്കാരന് ക്ഷണമില്ല; എല്‍‍.കെ. അദ്വാനിയേയും ജോഷിയേയും മറന്ന് അധികൃതര്‍

കൊവിഡ് രോഗവ്യാപനം കണക്കിലെടുത്താണ് വിമാന സര്‍വീസുകള്‍ കുവൈറ്റ് നിര്‍ത്തി വച്ചിരുന്നത്. ഒന്ന്, മൂന്ന്, നാല്, അഞ്ച് ടെര്‍മിനലുകളുടെ സേവനങ്ങളാണ് ഇന്ന് മുതല്‍ ആരംഭിച്ചിരിക്കുന്നത്. ടെര്‍മിനലുകളെല്ലാം അണുവിമുക്തമാക്കി സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കി. വിമാനത്താവളങ്ങളില്‍ യാത്രക്കാരെ മാത്രമാണ് കയറ്റുക. അല്ലാത്ത പക്ഷം പ്രായമായവരോ ഭിന്നശേഷിക്കാരോ അടക്കമുള്ള സഹായം ആവശ്യമുള്ള ആളുകളായിരിക്കണമെന്നും കുവൈറ്റ് അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്