ആപ്പ്ജില്ല

കുവൈറ്റ് ഭരണാധികാരി അമീര്‍ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അല്‍ സാബാഹ് അന്തരിച്ചു.

2006 മുതല്‍ കുവൈറ്റിന്റെ ഭരണത്തലപ്പത്ത് ഷെയ്ഖ് സബാഹ് പ്രവര്‍ത്തിക്കുകയായിരുന്നു

Samayam Malayalam 29 Sept 2020, 8:25 pm
കുവൈറ്റ് ഭരണാധികാരി അമീര്‍ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അല്‍ സാബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. രണ്ട് മാസമായി അമേരിക്കയിൽ ചികിത്സയിലായിരുന്നു.
Samayam Malayalam sheikh sabah al ahmad al sabah
ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അല്‍ സാബാഹ്


Also Read : ആശങ്ക ഉയരുന്നു; കേരളത്തിൽ ഇന്ന് 7354 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കുവൈറ്റി ടെലിവിഷനാണ് മരണവിവരം പുറത്തുവിട്ടത്. ഏറെ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. 2006 മുതല്‍ കുവൈറ്റിന്റെ ഭരണത്തലപ്പത്ത് ഷെയ്ഖ് സബാഹ് പ്രവര്‍ത്തിക്കുകയായിരുന്നു. അതിന് മുന്‍പ് 40 വര്‍ഷത്തോളം കാലം വിദേശ വകുപ്പ് കൈകാര്യം ചെയ്തിരുന്നു.

2005ല്‍ വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയതും കുവൈറ്റ് മുന്‍സിപ്പാലിറ്റിയിൽ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയതും അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. 90ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം ഇറാഖുമായി അടുത്തബന്ധം പുലര്‍ത്തുന്നതിനും ശ്രദ്ധവച്ചിരുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യമന്ത്രിയായി പദവി വഹിച്ച വ്യക്തി എന്ന സ്ഥാനവും ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനാണ്. വിദേശകാര്യമന്ത്രി സ്ഥാനം ലോക രാജ്യങ്ങളിലെ നേതാക്കളുമായി ഷെയ്ഖിനെ അടുപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാലയളവിൽ ഇന്ത്യയുമായുള്ള ബന്ധവും കൂടുതൽ ശക്തമായിരുന്നു.

ഖത്തറും മറ്റ് അറബ് രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങളില്‍ നയതന്ത്രപരമായ പരിഹാരം കാണുന്നതിന് മുന്‍പന്തിയിലുണ്ടായിരുന്നു ഷെയ്ഖ് സബാഹ്. 2003ല്‍ കുവൈറ്റ് പ്രധാനമന്ത്രി ആയതിനെതുടര്‍ന്ന് യുഎൻ പൊതുസഭയിൽ പ്രമേയം അവതരിപ്പിച്ച് ശ്രദ്ധപിടിച്ചുപറ്റി.

Also Read : സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല; സമരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

കുവൈറ്റിന്റെ വികസന പദ്ധതികളുടെ ഭാഗമായി കുവൈറ്റിൽ വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കുകയും വിദേശ ബാങ്കിങ് സ്ഥാപനങ്ങളുടെ ശാഖകള്‍ ആരംഭിക്കുകയും ചെയ്തു സ്വദേശികള്ഡക്കൊപ്പം വിദേശികള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ പ്രവര്‍ത്തിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്