ആപ്പ്ജില്ല

എം എ യൂസഫലിയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയിട്ടില്ല: ലുലു ഗ്രൂപ്പ്

ലുലു ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.

Samayam Malayalam 11 Jan 2022, 4:20 pm
ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രവാസി വ്യവസായിയും ആയ എം.എ യൂസഫലിയുടെ ജീവചരിത്രം പുസ്‍തക രൂപത്തിലാക്കി പ്രസിദ്ധീകരിക്കാന്‍ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു. എം.എ യൂസഫലിയുടെ ജീവചരിത്രം അറബി ഭാഷയിൽ പുസ്‍തകമാക്കി പുറത്തിറക്കുമെന്ന് വാർത്ത പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ആണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ലുലു ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. ലുലു ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.
Samayam Malayalam ma yusuff ali


Also Read: ഗൾഫിൽ തൊഴിലവസരം; വരാനിരിക്കാന്നത് 400 ലധികം ജോലി ഒഴിവുകൾ; പ്രഖ്യാപനവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

യൂസഫലിയെക്കുറിച്ച് പുസ്‍തകമെഴുതുന്നതിനായി എഴുത്തുക്കാരൻ അനുമതി നേടിയിട്ടില്ല. വ്യക്തിയെന്ന നിലയില്‍ എം.എ യൂസഫലിയെക്കുറിച്ച് അറബി ഭാഷയില്‍ പുസ്‍തകം പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ പുസ്തകം പല തരത്തിൽ വിലയിരുത്തലുകൾ നടത്തിയേക്കാം. അത്തരത്തിലുള്ള പരിശോധനയും അത്യാവശ്യമാണ്. ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ എഴുത്തുക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുസ്‍തകമെഴുതുന്നതിൽ നിന്നും പിന്മാറാൻ രചയിതാവ് ഉദ്യേശിക്കുന്നില്ലെങ്കിൽ മാത്രം മറ്റു നിയമ നടപടികളുമായി മുന്നോട്ട് പോകുകയുള്ളു എന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്