ആപ്പ്ജില്ല

മലയാളി യുവാവ് സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ മരിച്ചു; അപകടം റോഡ് മുറിച്ച് കടക്കുന്നതിനിടെ

അതിവേഗത്തിലെത്തിയ സൗദി പൗരൻ്റെ വാഹനമിടിച്ചാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്​ദുറഹീം മരിച്ചത്. ദക്ഷിണ സൗദിയിലെ സബ്‌ത് അൽഅലായ എന്ന സ്ഥലത്താണ് അപകടമുണ്ടായത്

Samayam Malayalam 15 Jul 2020, 4:23 pm
റിയാദ്: മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ മരിച്ചു. പെരിന്തൽമണ്ണ അരക്കുപറമ്പ് പുത്തൂർ ഓങ്ങോട്ടിൽ സ്വദേശി വലിയ പീടികക്കൽ അബ്ദുറഹീം (35) ആണ് ദക്ഷിണ സൗദിയിലെ സബ്‌ത് അൽഅലായ എന്ന സ്ഥലത്ത് മരിച്ചത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: കൊവിഡ് പ്രതിസന്ധിയിൽ ഗൾഫ്; ആർക്കൊക്കെ തൊഴിൽ നഷ്‌ടമാകും? ഏതൊക്കെ രാജ്യങ്ങൾ ഭീഷണിയിൽ
തിങ്കളാഴ്‌ച രാത്രി അൽബാഹ റോഡിൽ അബഹയിൽ നിന്നും 200 കിലോമീറ്റർ അകലെ സബ്‌ത് അൽഅലായിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ വാഹനം അബ്‌ദുറഹീമിനെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Also Read: യുഎഇ ചൊവ്വാ ദൗത്യം രണ്ടാംവട്ടവും മാറ്റി; വീണ്ടും വില്ലനായത് കാലാവസ്ഥ

സൗദി പൗരൻ്റെ വാഹനമാണ് അബ്ദുറഹീമിനെ ഇടിച്ചത്. സ്‌കൂൾ അവധിയായിരിന്നതിനാൽ സ്‌പോൺസറുടെ നാട്ടിലെത്തിയതായിരുന്നു യുവാവ്. സ്‌പോൺസർക്ക് മരുന്ന് വാങ്ങാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ 14 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് അബ്‌ദുറഹീം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്