ആപ്പ്ജില്ല

പ്രളയ ബാധിതർക്ക് രണ്ട് ഏക്കർ ഭൂമി സൗജന്യമായി നൽകുമെന്ന് പ്രവാസി

മഴ ദുരിതം വിതച്ച സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ മനസുപിടഞ്ഞെന്ന് പ്രവാസി വ്യാപാരി. 40 കുടുംബങ്ങൾക്ക് ഇബ്രാഹിം ആശ്വാസം നൽകും.

Samayam Malayalam 23 Aug 2019, 6:40 pm
ദുബായ്: കേരളത്തിൽ കനത്ത മഴ നാശംവിതച്ചതിനെത്തുടർന്ന് എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർക്ക് രണ്ട് ഏക്കർ ഭൂമി സൗജന്യമായി നൽകുമെന്ന് ഷാർജ ദൈദിനെ മലയാളി വ്യാപാരി. മലപ്പുറം കോട്ടയ്ക്കൽ ഈസ്റ്റ് വില്ലൂർ സ്വദേശിയായ കേളംപടിക്കൽ ഇബ്രാഹിമാണ് പ്രളയത്തിലും ഉരുൾപ്പൊട്ടലിലും സർവ്വതും നഷ്ടപ്പെട്ടവർക്ക് തന്റെ രണ്ടേക്കർ ഭൂമി നൽകുന്നത്.
Samayam Malayalam kerala flood


ബിക്കിനിയിട്ട എയർഹോസ്റ്റസുമാർ ഇന്ത്യൻ ആകാശത്തേക്കും

ദൈദിൽ വർഷങ്ങളായി വ്യാപാരം നടത്തുകയാണ് ഇബ്രാഹിം. മലപ്പുറം ജില്ലയിലെ കുറുമ്പലങ്ങാട് വില്ലേജിലെ കൈത്തിനിയിലുള്ള ഒരേക്കർ സ്ഥലവും പോത്തുകല്ല് വില്ലേജിലെ മുണ്ടേരിയിലുള്ള ഒരേക്കർ സ്ഥലവുമാണ് ദുരിത ബാധിതർക്ക് നൽകുന്നത്. പ്രളയ ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്ന സർക്കാർ പദ്ധതിയിലേക്കാണ് സ്ഥലം കൈമാറുന്നത്.

തുഷാർ ചതിച്ചു; തന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല: നാസിൽ അബ്ദുല്ല

പത്ത് വർഷം മുമ്പ് ലക്ഷങ്ങൾ നൽകി വാങ്ങിയ ഭൂമിയാണ് 40 കുടുംബങ്ങൾക്ക് വീടുവെക്കുന്നതിനായി നൽകുന്നത്. കഴിഞ്ഞ ദിവസം പി വി അബ്ദുൽ വഹാബ് എം പി, പി വി അൻവർ എംഎൽഎ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. ബലിപ്പെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ ഇബ്രാഹിം ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.

രൂപയുടെ മൂല്യത്തിൽ ഇടിവ്; പ്രവാസികൾക്ക് അനുഗ്രഹം

ദുരിത പേമാരിയിൽ ഉടുവസ്ത്രം ഒഴികെ മറ്റെല്ലാം നഷ്ടപ്പെട്ടവരുടെ കരച്ചിൽ മനസിനെ പിടിച്ചുലച്ചെന്ന് ഇബ്രാഹിം പറഞ്ഞു. തുടർന്നാണ് തന്റെ സമ്പാദ്യത്തിലൊരു പങ്ക് ദാനം ചെയ്യാൻ തീരുമാനിച്ചതെന്ന് ഇബ്രാഹിം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്