ആപ്പ്ജില്ല

കുട്ടികളെ രക്ഷിക്കവെ കുവൈത്തിൽ മലയാളി കടലിൽ മുങ്ങിമരിച്ചു

കുട്ടികൾ തിരയിൽ അകപ്പെടുന്നതു കണ്ട് രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു യുവാവ്. കണ്ണൂർ സ്വദേശിക്കാണ് ദാരുണ മരണം.

Samayam Malayalam 16 Nov 2019, 4:24 pm
Samayam Malayalam സനിൽ

കുവൈത്ത് സിറ്റി: വിനോദയാത്രയ്ക്കിടെ കടലിൽ ഇറങ്ങിയ കുട്ടികളെ രക്ഷിക്കവെ മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂർ പേരാവൂർ അനുങ്ങോട് മണത്തണ പന്തപ്ലാക്കൽ സനിൽ ജോസഫാണ് (40) മുങ്ങി മരിച്ചത്. കുട്ടികളെ രക്ഷിച്ച് കരയ്ക്കെത്തിച്ചെങ്കിലും തൊട്ടടുത്ത തിരമാലയിൽ സനിൽ അകപ്പെടുകയായിരുന്നു.

നിസാൻ ബാബ്തൈൻ കമ്പനിയിൽ ജീവനക്കാരനാണ് സനിൽ. സുഹൃത്തുക്കൾ കുടുംബസമേതം ഫൈലക ദ്വീപിൽ വിനോദയാത്രയ്ക്കെത്തിയതായിരുന്നു. കുഞ്ഞുങ്ങൾ തിരയിൽ അകപ്പെടുന്നതു കണ്ട് രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു അദ്ദേഹം.

ഒപ്പം ഉണ്ടായിരുന്നവർ സനിലിനെ രക്ഷപെടുത്തി എയർ ആമ്പുലൻസിൽ മുബാറഖിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരുന്നു സനിൽ. ഭാര്യ സിമി തോമസ് സബാ ആശുപത്രിയിൽ നഴ്സാണ്. രണ്ട് മക്കളുണ്ട്. സംസ്കാരം നാട്ടിൽ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്