ആപ്പ്ജില്ല

ബോക്സിങ് മത്സരത്തിനിടെ അപകടം; മലയാളി വിദ്യാര്‍ത്ഥി യുകെയില്‍ മരിച്ചു

കോട്ടയം വടവാതൂര്‍ കണ്ടംചിറയില്‍ റെജി കുര്യന്‍ - സൂസന്‍ റെജി ദമ്പതികളുടെ മകന്‍ ജുബല്‍ റെജി കുര്യന്‍ ആണ് മരിച്ചത്. 23 വയസായിരുന്നു.

Samayam Malayalam 2 Apr 2023, 5:14 pm
യുകെ: ബോക്സിങ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. യുകെിലെ നോട്ടിങ്‍ഹാമില്‍ ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനു വേണ്ടി പണം സ്വരൂപിക്കുന്നതിനായി ആണ് മത്സരം സംഘടിപ്പിച്ചത്. ഇതിന്റെ ഇടയിൽ ആണ് അപകടം സംഭവിച്ചത്.
Samayam Malayalam jubal


Also Read: സൗദിയില്‍ അനധികൃത താമസക്കാര്‍ക്കെതിരായ റെയിഡ് തുടരുന്നു; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 16,407 പേര്‍

ഫിസിയോതെറാപ്പിയില്‍ ബിരുദം നേടിയ ശേഷം ആണ് തുടർ പഠനത്തിനായി ജുബൽ യുകെയിലേക്ക് പോയത്. നോട്ടിങ്ഹാം ട്രെന്‍ഡ് യൂണിവേഴ്‍സിറ്റിയില്‍ സ്‍പോര്‍ട്സ് ആന്റ് എക്സര്‍സൈസ് മെഡിസിനില്‍ ബിരുദാനന്തര ബിരുദ പഠനം ആയിരുന്നു പഠിച്ചിരുന്നത്. ഹാര്‍വി ഹാഡന്‍ സ്‍പോര്‍ട്സ് വില്ലേജില്‍ മാര്‍ച്ച് 25ന് നടന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കായിക മത്സരങ്ങള്‍ക്കിടെയാണ് അപകടം സംഭവിക്കുന്നത്. അപകടം നടന്നതിന് ശേഷം മത്സരങ്ങൾ നിർത്തി വെച്ചു. അപകടത്തിന് ശേഷം യൂണിവേഴ്സിറ്റി ഹോസ്‍പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിന്റെ ഇടയിൽ ആണ് കഴിഞ്ഞ ദിവസം മസ്‍തിഷ്‍ക മരണം സ്ഥിരീകരിച്ചത്. ജുബലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

Also Read: ഹജ്ജ്, ഉംറ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ മക്കയില്‍ പ്രത്യേക കോടതി പ്രവര്‍ത്തനം തുടങ്ങി

ജുബലിന്റെ മാതാപിതാക്കൾ അബുദാബിയിൽ ആണ് താമസിക്കുന്നത്. ഇവർ കോട്ടയം സ്വദേശികൾ ആണ്. നോട്ടിങ്ഹാം ആശുപത്രിയില്‍ ആണ് ഇപ്പോൾ മാതാപിതാക്കൾ ഉള്ളത്. ബന്ധുക്കളും അവിടെയുണ്ട്. യുകെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം കോട്ടയം വടവാതൂര്‍ ഗുഡ് എര്‍ത്ത് വില്ലയിലുള്ള വീട്ടില്‍ എത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലിലെ സെന്റ് ലാസറസ് സെമിത്തേരിയില്‍ ആണ് സംസ്കരിക്കുക. ജുബലിന്റെ പിതാവ് അബുദാബിയിൽ ആണ് ജോലി ചെയ്യുന്നത്. സ്‍റ്റേസി മിര്യാം കുര്യന്‍, ജബല്‍ റെജി കുര്യന്‍ എന്നിവർ സഹോദരങ്ങള്‍ ആണ്.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്