ലണ്ടൻ: കാൻസർ ബാധിതയായിരുന്ന മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു. വയനാട് സ്വദേശി അനു ബിജു (29) ആണ് കഴിഞ്ഞ ദിവസം നിര്യാതയായത്. നടപടികൾ പൂർത്തിയാക്കി അനുവിൻ്റെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.
യുകെയിൽ നോർവിച്ച് ജൂലിയൻ ആശുപത്രിയിലെ നഴ്സ് ആയിരുന്നു അനു ബിജു. രണ്ട് മാസം മുൻപാണ് കാൻസർ രോഗബാധ തിരിച്ചറിഞ്ഞത്. ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശിയും നോർവിച്ചിലെ നഴ്സ് ബിജുമോൻ ബേബിയുടെ വിസയിൽ ഡിപൻഡൻ്റ് ആയിട്ടാണ് അനു രണ്ട് വർഷം മുൻപ് യുകെയിൽ എത്തിയത്. രണ്ട് വയസുകാരനായ എയ്ഡൻ മകനാണ്.
മൃതദേഹം വൈകാതെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. സംസ്കാരം സംബന്ധിച്ച തീയതി തീരുമാനമായിട്ടില്ല. വയനാട് മേപ്പാടി കുമരപ്പിള്ളിൽ തോമസ് - റൂബി ദമ്പതികളുടെ മകളാണ് അനു.
Read Latest World News and Malayalam News