ആപ്പ്ജില്ല

തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കരുത്; നിയമം ലംഘിച്ചാല്‍ പിഴ

തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് മധ്യാഹ്ന വിശ്രമം സർക്കാർ നിർബന്ധമാക്കിയത്.

Samayam Malayalam 17 Jun 2019, 1:36 am
റിയാദ്: സമീപകാലത്തെ കടുത്ത ചൂടിലേക്ക് നീങ്ങുമ്പോൾ തൊഴിൽ നിയമം ശക്തമാക്കി സൗദി അറേബ്യ. ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ 3000 റിയാൽ വീതം പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം. കടുത്ത ചൂടുള്ള സാഹചര്യത്തിലാണ് രാജ്യത്ത് മധ്യാഹ്ന വിശ്രമം സർക്കാർ നിർബന്ധമാക്കിയത്.
Samayam Malayalam saudi


ഉച്ച 12 മുതൽ മൂന്നുവരെ തൊഴിലാളികളെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക്. ഇതോടെ നിർമ്മാണ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമായി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 3000 റിയാലാണ് ഭരണകൂടം പിഴയിടുക.

നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാനങ്ങളുടെ പിഴ സംഖ്യ ഇരട്ടിയാക്കും. തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് മധ്യാഹ്ന വിശ്രമം സർക്കാർ നിർബന്ധമാക്കിയത്. സെപ്റ്റംബർ 15 വരെയാണ് മധ്യാഹ്ന വിശ്രമം നിയമം നിലവിലുണ്ടാകുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്