ആപ്പ്ജില്ല

പ്രവേശന വിലക്കില്‍ ഇളവ്; ഈ വിഭാഗത്തിലുള്ളവര്‍ക്ക് കുവൈറ്റിലേക്ക് നേരിട്ട് വരാന്‍ അനുമതി

ആരോഗ്യമന്ത്രാലയ ജീവനക്കാര്‍ക്കും ഇവരുടെ ഭാര്യ / ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കാണ് കുവൈറ്റിലേക്ക് നേരിട്ട് വരാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

Samayam Malayalam 10 Dec 2020, 3:29 pm
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും നേരിട്ട് രാജ്യത്തേയ്ക്ക് വരാന്‍ അനുമതി നല്‍കി. ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് വരുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
Samayam Malayalam kuwait_AFP
പ്രതീകാത്മക ചിത്രം


Also Read: സ്‌കൂളുകള്‍ ജനുവരിയില്‍ തുറന്നേക്കും; ആദ്യം തുറക്കുക ഈ ക്ലാസുകള്‍, പരീക്ഷകള്‍ ഒഴിവാക്കുമോ?

ഇതുസംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് വ്യോമയാന വകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യമന്ത്രാലയ ജീവനക്കാര്‍ക്കും ഇവരുടെ ഭാര്യ / ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കാണ് കുവൈറ്റിലേക്ക് നേരിട്ട് വരാന്‍ അനുമതി നല്‍കിയിരിക്കുന്നത്. തിരികെ എത്തുന്നവര്‍ക്ക് ഇഖാമയോ എന്‍ട്രി വിസയോ ഉണ്ടാകണം. ഇവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും വേണം. ഗാര്‍ഹിക തൊഴിലാളികളുടെ തിരിച്ചുവരവിനായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

Also Read: Live: അഞ്ച് ജില്ലകളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; അതിരാവിലെ എത്തി വോട്ടര്‍മാര്‍

അതേസമയം, രാജ്യത്തെ പ്രവാസികള്‍ക്ക് രണ്ട് വര്‍ഷമോ അതിന് മുകളിലോ താമസാനുമതി നല്‍കിയിരുന്ന ആനുകൂല്യം നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. പ്രവാസികളെ കൂടാതെ കുവൈറ്റ് സ്വദേശികളുടെ വിദേശികളായ ഭാര്യമാര്‍ക്കും കുവൈറ്റ് പൗരന്മാരായ സ്ത്രീകളുടെ മക്കള്‍ക്കും പ്രവാസികളുടെ ഭാര്യമാര്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഈ നിയമം ബാധകമാകും. ഇവര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള താമസാനുമതി നല്‍കിയാല്‍ മതിയെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. കുവൈറ്റില്‍ താമസിക്കുന്നവരും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുമായവരില്‍ നിലവില്‍ രണ്ട് വര്‍ഷത്തേക്കോ അതിലധികമോ താമസാനുമതിയുള്ളവര്‍ക്കൊഴികെ മറ്റുള്ളവര്‍ക്കെല്ലാം മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ ബാധകമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്