ആപ്പ്ജില്ല

ചൊ​വ്വ​യും ശു​ക്ര​നും ച​ന്ദ്ര​നും ഒ​ന്നി​ച്ചെ​ത്തു​ന്നു; ആ​കാ​ശ​ക്കാ​ഴ്ച ഇന്ന് അ​റ​ബ് ലോ​ക​ത്തും ദൃ​ശ്യ​മാ​കു​മെ​ന്ന് ബ​ഹി​രാ​കാ​ശ നി​രീ​ക്ഷ​ക​ർ

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ പ്ര​പ​ഞ്ച​വി​സ്‌​മ​യം കാ​ണാ​ൻ സാധിക്കും എന്നാണ് ബ​ഹി​രാ​കാ​ശ നി​രീ​ക്ഷ​ക​ർ മുന്നറിയിപ്പ് നൽകിയിരുന്നത്.

Samayam Malayalam 27 Feb 2022, 2:51 pm
ദുബായ്: ചൊവ്വയും ശുക്രനും ഉപഗ്രഹമായ ചന്ദ്രനും അടുത്തടുത്തുവരുന്ന ആകാശക്കാഴ്ച അറബ് ലോകത്തും ദൃശ്യമാകുമെന്ന് ബഹിരാകാശ നിരീക്ഷകർ അറിയിച്ചു. സൗദിയിലും മറ്റു അറബ് രാജ്യത്തും ഞായറാഴ്ച പുലർച്ചെ പ്രപഞ്ചവിസ്‌മയം കാണാൻ സാധിക്കും എന്നാണ് ബഹിരാകാശ നിരീക്ഷകർ പറഞ്ഞത്.
Samayam Malayalam moon align with Venus and Mars


Also Read: പ്രായഭേദമന്യേ എല്ലാവര്‍ക്കും ഉംറ തീര്‍ഥാടനം നിര്‍വഹിക്കാം: സൗദി ഹജ്ജ് ഉംറ മന്ത്രാലയം

സൂര്യോദയത്തിന് ഏകദേശം രണ്ടര മണിക്കൂർ മുമ്പ് സൗരയൂഥത്തിലെ ചൊവ്വയും ശുക്രനും അടുത്തുകൂടെ ചന്ദ്രൻ കടന്നുപോകുമെന്നും നഗ്ന നേത്രങ്ങളാൽ ഈ ദൃശ്യം കാണാൻ കഴിയുമെന്നും ജിദ്ദയിലെ ആസ്‌ട്രോണമിക്കൽ സൊസൈറ്റി മേധാവി എൻജി. മാജീദ് അബൂ സാഹിറ പറഞ്ഞു. മൂന്നു ഗ്രഹങ്ങളെ ഒരുമിച്ചുകാണുമ്പോൾ അവ അടുത്ത് നിൽക്കുന്നത് പോലെ നമുക്ക് തോന്നും. എന്നാൽ ലക്ഷ കണക്കിന് കിലോമീറ്റർ അകലെയാണ് ഇവ നിൽക്കുന്നത്.

Also Read: പ്രണവിനോടുള്ള പ്രണയം അവിടെ നിക്കട്ടെ; "വെറ്റിലേം, പാമ്പും" ചവച്ചിട്ട് എന്തായി!! ട്രോളുകൾ
ആകാശത്തെ ആ അപൂർവ്വ വിസ്മയം കാണാൻ പലരും കൗതുകതോടെയാണ് കാത്തിരുന്നത്. ഇത്തരം ദൃശ്യങ്ങൾ കാണാൻ താൽപര്യമുള്ളവർ അതിനായി സമയം കണ്ടെത്തണമെന്നും ബഹിരാകാശ നിരീക്ഷകർ അറിയിച്ചു. ചന്ദ്രൻ ചൊവ്വയോട് ഈ ദിനം അടുക്കുമെങ്കിലും അവ തമ്മിലുള്ള അകലം ഏകദേശം മൂന്ന് ഡിഗ്രി ആയിരിക്കും. അവക്കിടയിലുള്ള ദൃശ്യമായ ദൂരം വളരെ കൂടുതലാണ്. ദൂരദർശിനി വഴി ഈ അകലം കാണാനാവും. എന്നും ബഹിരാകാശ നിരീക്ഷകർ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്