ആപ്പ്ജില്ല

കാമുകനെ കൊന്ന് ഇറച്ചി ബിരിയാണിയാക്കി വിളമ്പി കാമുകി

കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നെന്ന് അറഞ്ഞതോടെയാണ് ഇവർ വകവരുത്തിയത്

Samayam Malayalam 21 Nov 2018, 3:42 pm
യുഎഇ: സ്വന്തം കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പിയെ മൊറോക്കൻ യുവതി അറസ്റ്റിൽ. യുഎഇയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ഇവരുടെ ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദാരുണമായ ഈ സംഭവം നടന്നത്. തന്‍റെ കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നെന്ന് അറിഞ്ഞതോടെയാണ് ഇവർ അതിദാരുണമായി കാമുകനെ വകവരുത്തിയത്.
Samayam Malayalam murder


ശേഷം കാമുകന്‍റെ ശരീരം പല കഷണങ്ങളായി മുറിച്ചു. ബ്ലെൻഡറിലിട്ട് അടിച്ചെടുത്ത് ബിരിയാണി പരുവത്തിനായുള്ള ഇറച്ചി കഷണങ്ങളായി ഒരുക്കി. പിന്നീട് ബിരിയാണി പാകം ചെയ്യുകയായിരുന്നു. വീടിന് സമീപത്തുള്ള പാകിസ്ഥാൻ സ്വദേശികളായ തൊഴിലാളികള്‍ക്ക് ഈ ബിരിയാണി വിളമ്പുകയായിരുന്നു.

യുവാവിന്‍റെ സഹോദരൻ പോലീസിൽ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറംലോകമറിഞ്ഞത്. യുവതിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്നും കാമുകന്‍റെ ഒരു പല്ല് കണ്ടെത്തിയതോടെയാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്. ഡിഎൻഎ ടെസ്റ്റിൽ കാമുകന്‍റെ പല്ല് തന്നെയാണ് അതെന്ന് തെളിയുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്