ആപ്പ്ജില്ല

വിമാന യാത്രക്കാർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ; ടെർമിനലിൽ പ്രവേശിക്കുന്നതിലും നിയന്ത്രണം, അറിയിപ്പുമായി ഒമാൻ വിമാനത്താവള കമ്പനി

ഇളവുകൾ നൽകുമ്പോഴും വിമാനത്താവളം വഴിയുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് ഗൾഫ് രാജ്യങ്ങൾ ശ്രമം നടത്തുന്നത്. ഇതിൻ്റെ ഭാഗമായിട്ടാണ് ശരീര താലനില ശ്രദ്ധിക്കണമെന്ന നിർദേശം ഒമാൻ വിമാനത്താവള കമ്പനി നൽകിയത്

Samayam Malayalam 9 Oct 2020, 5:19 pm
മസ്‌കറ്റ്: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ നിർദേശവുമായി ഒമാൻ വിമാനത്താവള കമ്പനി. വിമാനത്താവളങ്ങൾ വഴി രാജ്യത്തിന് പുറത്ത് പോകുന്നവർ തങ്ങളുടെ ശരീര താലനില ശ്രദ്ധിക്കണം. താപനില 38 ഡിഗ്രിയോ അതിൽ കൂടുതലോ ആണെങ്കിൽ പിസിആർ പരിശോധന നടത്തണമെന്ന് വിമാനത്താവള കമ്പനി അധികൃതർ വ്യക്തമാക്കി.
Samayam Malayalam new air travel guidelines announce by oman flight companies amid covid 19 pandemic
വിമാന യാത്രക്കാർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ; ടെർമിനലിൽ പ്രവേശിക്കുന്നതിലും നിയന്ത്രണം, അറിയിപ്പുമായി ഒമാൻ വിമാനത്താവള കമ്പനി


Also Read: ലിബിയയിൽ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ രക്ഷപെടുത്താൻ ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള സാഹചര്യത്തിലാണ് വിമാനക്കമ്പനികൾ നിർദേശങ്ങളും നിയന്ത്രണങ്ങളും കടുപ്പിക്കുന്നത്. പിസിആർ പരിശോധനയിൽ കൊവിഡ് നെഗറ്റീവാണെന്ന് യാത്രക്കാർ ഉറപ്പ് വരുത്തണം. പനിയടക്കമുള്ള ശാരീരിക പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നവർ യാത്രയ്‌ക്ക് മുൻപ് തീർച്ചയായും പരിശോധന നടത്തണം. പരിശോധനയിൽ കൊവിഡ് പോസിറ്റീവ് കണ്ടെത്തുകയോ കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്‌താൽ യാത്ര മുടങ്ങുമെന്നും ട്വിറ്ററിലൂടെ വിമാനത്താവള കമ്പനികൾ വ്യക്തമാക്കി.

യാത്ര ചെയ്യുന്നവർക്കൊപ്പം വിമാനത്താവളത്തിലേക്ക് എത്തുന്നവർക്ക് ടെർമിനലിന്ന് ഉള്ളിലേക്ക് പ്രവേശനമുണ്ടാകില്ല. യാത്രക്കാർക്ക് മാത്രമായിരിക്കും ടെർമിനലിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുക. ആരോഗ്യ പ്രശനങ്ങളടക്കമുള്ള പ്രത്യേക പരിചരണങ്ങൾ ആവശ്യമുള്ള യാത്രക്കാർക്കൊപ്പം മറ്റൊരാൾക്ക് ടെർമിനലിൽ പ്രവേശിക്കാൻ അനുവാദം നൽകിയിട്ടുണ്ടെന്നും ട്വിറ്ററിലൂടെ ഒമാന വിമാനക്കമ്പനി അറിയിച്ചു.

Also Read: ചൈനയുടെ ലക്ഷ്യമെന്ത്? കൊവാക്‌സിൻ ദൗത്യത്തിൽ അപ്രതീക്ഷിത നീക്കം, പിന്തുണയുമായി ഷി ജിൻപിങ്

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് യാത്രക്കാർക്കായുള്ള നിയന്ത്രണങ്ങൾ അധികൃതർ വിശദീകരിച്ചത്. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിത്തുടങ്ങിയെങ്കിലും വിമാനത്താവളങ്ങളിൽ പരിശോധനകളടക്കമുള്ള മുൻകരുതലുകൾ തുടരും. രാജ്യത്തേക്കും പുറത്തേക്കും ആളുകൾ യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ. പ്രവാസികളടക്കമുള്ള രാജ്യത്തേക്ക് മടങ്ങിയെത്തുന്ന സാഹചര്യമാണ് ഒമാനിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്