ആപ്പ്ജില്ല

ഇന്‍ര്‍നെറ്റ് വോയിസ്, വീഡിയോ കോളുകള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍ ഒരുക്കി യുഎഇ

എച്ച്ഡി മികവോടെയാണ് വീഡിയോ കോള്‍ നടത്താവുന്നത്

Samayam Malayalam 23 Sept 2018, 3:24 pm
അബുദാബി: ഇന്‍നെറ്റ് വോയിസ്, വീഡിയോ കോള്‍ സംവിധാനത്തിന് പുതിയ ആപ്ലിക്കേഷന്‍ ഒരുക്കി യുഎഇ. വിഒഐപി ആപ്പുകള്‍ ഉപയോഗിക്കുന്ന എമിറേറ്റ്സ് ടെലികമ്മ്യൂണിക്കേഷന്‍ ഗ്രൂപ് കമ്പനി (എത്തിസലാത്ത്) ഉപയോക്താക്കള്‍ക്ക് എച്ച്ഐയു മെസന്‍ജര്‍ ഡൗണ്‍ലോഡ് ചെയ്ത് വീഡിയോകോള്‍ സൗകര്യം പ്രയോജനപ്പെടുത്താം.
Samayam Malayalam apps


എത്തിസലാത്ത് വെബ്സൈറ്റിന്‍റെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ഫോണ്‍, ടാബ്‍ലെറ്റ്, ഡെസ്ക്ടോപ്പ്, എന്നിവയില്‍ ഉപയോഗിക്കാവുന്ന ലളിതവും വിശ്വാസയോഗ്യവുമായ ആപ്ലിക്കേഷനാണിത്.

ലോകത്തില്‍ എവിടേയ്ക്കുമുള്ള വോയ്സ് കോളുകള്‍, വീഡിയോ കോളുകള്‍, മെസ്സേജുകള്‍ തുടങ്ങിയവയെല്ലാം ഇതിലൂടെ സാധ്യമാകും. ബിഒടിഐഎം, സിഎംഇ എന്നിവയാണ് എത്തിസലാത്തിലെ മറ്റ് ആപ്ലിക്കേഷനുകള്‍. പുതിയ ആപ്ലിക്കേഷന്‍ രണ്ടാഴ്ചത്തേക്ക് സൗജന്യമായി ലഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്