ആപ്പ്ജില്ല

യുഎഇയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

പുതിയ വിസ നിയമം പ്രഖ്യാപിച്ച് യുഎഇ

Samayam Malayalam 22 Oct 2018, 12:20 pm
ദുബായ്: യുഎഇയിൽ പുതിയ വിസ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ. സന്ദ‍ർശനത്തിന് വന്നതിന് ശേഷം വിസ കാലാവധി കഴിയുന്നവർക്കും വിധവകൾക്കുമാണ് പുതിയ നിയമം കൂടുതൽ ഗുണകരമാകുന്നത്. സന്ദർശനത്തിനായി വന്നവർക്ക് വിസ കാലാവധിക്കുശേഷം രാജ്യം വിടാതെ തന്നെ ഇനിമുതൽ പുതിയ വിസ എടുക്കാമെന്നതാണ് പ്രത്യേകത.
Samayam Malayalam Visa


വിധവകളുടെയും വിവാഹമോചനം നേടിയ സ്ത്രീകളുടെയും അവരുടെ കുട്ടികളുടെയും റെസി‍‍ഡന്റ് വിസയുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി നൽകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് അറിയിച്ചു. കൂടാതെ മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽ പഠിക്കുന്ന വിദ്യാർഥികളുടെയും വിസ കാലാവധി നീട്ടി നൽകും.

പുതിയ വിസ നിയമം യുഎഇയുടെ സമ്പദ്ഘടനയ്ക്ക് അഭിവൃദ്ധിയുണ്ടാകുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്