ആപ്പ്ജില്ല

കുവൈത്തിൽ പൊതുമേഖലയിൽ സ്വദേശി വത്കരണം; 3000 വിദേശികളെ പിരിച്ചുവിടും

നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ പൊതുമേഖലയിൽ ജോലിചെയ്യുന്ന 3000 വിദേശികൾക്കായിരിക്കും ജോലി നഷ്ടമാകുക.

Samayam Malayalam 30 Jun 2019, 12:02 am
കുവൈറ്റ് സിറ്റി: പൊതുമേഖലയിൽ ജോലിചെയ്യുന്ന 3000 വിദേശികൾക്ക് ജോലി നഷ്ടമാകും. അടുത്ത സാമ്പത്തിക വർഷം മുതൽ സ്വദേശി വത്കരണത്തിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ജോലിചെയ്യുന്ന 3000 വിദേശികളെയാണ് പിരിച്ചുവിടുക.
Samayam Malayalam kuwait


വിദ്യാഭ്യാസ മന്ത്രാലയത്തിൽ പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടികയിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ സൌദ് അൽ ഹർബി ഒപ്പുവെച്ചു. എണ്ണ മേഖലയിൽ പ്രതിവർഷം 1000 സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിന് പദ്ധതി തയ്യാറായെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ടെക്നിക്കൽ വിഭാഗത്തിലായിരിക്കും നിയമനം നടക്കുക.

വിവിധ വകുപ്പുകളിൽ സ്വദേശികളെ നിയമിക്കുന്നതിന് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആവിഷ്ക്കരിച്ച പദ്ധതി വിജയകരമാണെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി വ്യക്തമാക്കി.

.2009-2013, 2014-2019 കാലങ്ങളിൽ സ്കോളർഷിപ് പ്രയോജനപ്പെടുത്തി പഠനം പൂർത്തിയാക്കിയവരെ എണ്ണ മേഖലയിൽ നിയമിക്കുന്നതിന് സിവിൽ സർവ്വീസ് കമ്മീഷനുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. എണ്ണ മേഖലയിൽ സ്വദേശി വത്കരണം 89 % ആയെന്ന് എണ്ണ മന്ത്രി ഡോ ഖാലിദ് അൽ ഫാദിൽ പറഞ്ഞു. എണ്ണ മേഖലയിൽ സ്വദേശി വത്കരണം നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 92% ആകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്