ആപ്പ്ജില്ല

കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്​ യു.എ.ഇയും കുവൈത്തും

കേ​ര​ള​ത്തി​ലെ നി​പ വൈ​റ​സ്​ ബാ​ധയെത്തുട‍ർന്ന് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്​ ഗൾഫ് രാഷ്ട്രങ്ങൾ

Samayam Malayalam 24 May 2018, 11:35 pm
അബൂദബി: കേരളത്തിലെ നിപ വൈറസ് ബാധയെത്തുട‍ർന്ന് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഗൾഫ് രാഷ്ട്രങ്ങൾ. കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് യു.എ.ഇയും കുവൈത്തും പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.
Samayam Malayalam DE5307F9-4A46-47CF-BAED-038F0169385E


കേരളത്തിലെത്തുന്ന യു.എ.ഇ പൗരന്മാര്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകള്‍ സന്ദര്‍ശിക്കരുതെന്ന് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് കഴിഞ്ഞ ദിവസം ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലേക്ക് പോവരുതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയമാണ് സ്വദേശികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

രോഗം പടരുന്ന സാഹചര്യത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുമോ എന്ന ആശങ്കയിലാണ് ഇവിടുത്തെ മലയാളികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ അവധി പോവാനിരുന്ന ധാരാളം ആളുകള്‍ യാത്ര മാറ്റിവെച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്