ആപ്പ്ജില്ല

സ്വകാര്യ സ്കൂളുകളിൽ ഇത്തവണയും ഫീസ് വർദ്ധനയില്ല

വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ട്യൂഷൻ ഫീസ് മാത്രമേ വിദ്യാർത്ഥികളിൽനിന്നും ഈടാക്കാവൂ. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി.

Samayam Malayalam 22 Aug 2019, 9:12 pm
കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ സ്കൂളുകളിൽ ഇത്തവണയും ഫീസ് വർദ്ധിപ്പിക്കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിർദിഷ്ട ട്യൂഷൻ ഫീസ് മാത്രമേ എല്ലാ സ്കൂളുകളും വിദ്യാർത്ഥികളിൽനിന്നും ഈടാക്കാവൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ അബ്ദുൽ മുഹ്സിൻ പറഞ്ഞു.
Samayam Malayalam school.


ഭർത്താവിന്റെ അമിത സ്നേഹം; വിവാഹ മോചനത്തിന് ഭാര്യ

മന്ത്രാലയം അംഗീകരിച്ച ഫീസുകൾക്കു പുറമേ ഏതെങ്കിലും വിധത്തിലുള്ള പണപ്പിരിവ് സ്കൂൾ അധികൃതർ നടത്താൻ പാടുള്ളതല്ല. സാമ്പത്തിക പ്രശ്നമുള്ള വിദ്യാർത്ഥികൾക്കുള്ള സഹായത്തിനായി ജീവകാരുണ്യ സഹായത്തുക സ്വീകരിക്കാവുന്നതാണ്. സ്വകാര്യ സ്കൂളുകളിലെ അധ്യാപകരുടെ യോഗ്യത ഉറപ്പുവരുത്തണം. മന്ത്രാലയം അംഗീകരിച്ച യോഗ്യതയുള്ളവരെ മാത്രമേ അധ്യാപനത്തിനായി നിശ്ചയിക്കാവൂ എന്നും അദ്ദേഹം അബ്ദുൽ മുഹ്സിൻ പറഞ്ഞു.

ഈ ശനിയാഴ്ച ദുബായ് എയർപോർട്ടിൽ പ്രതീക്ഷിക്കുന്നത് കനത്ത തിരക്ക്

അഡ്മിഷനെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. ഫീസ് വർധന സംബന്ധിച്ചുള്ള പരാതികൾ മന്ത്രാലയത്തിന് ലഭിച്ചാൽ സ്കൂളിന്റെ ലൈസൻസ് റദ്ദാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയും മുന്നറിയിപ്പ് നൽകി. സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം നിലപാട് അറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസം ഓരോ വിദ്യാർത്ഥികളുടേയും അവകാശമാണെന്നും അബ്ദുൽ മുഹ്സൻ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്