ആപ്പ്ജില്ല

ശ്മശാനങ്ങള്‍ ഒഴിവില്ല, യുഎഇയില്‍ സംസ്‌കാരം നടത്താന്‍ കാത്തിരിക്കേണ്ടത് ആഴ്ചകളോളം

മൃതദേഹങ്ങള്‍ സംസ്‌കാരം നടത്തുന്നതിന് ഒട്ടേറെ കാലതാമസമാണ് എടുക്കുന്നത്.

Samayam Malayalam 2 Jun 2020, 3:53 pm
കൊവിഡ് രോഗികള്‍ ഉയരുന്നു. ഒപ്പം കൊവിഡ് മരണങ്ങളും. മൃതദേഹങ്ങളും കുമിഞ്ഞു കൂടുന്നു. സംസ്‌കാരം നടത്താന്‍ കാലതാമസം എടുക്കുന്നു. ശ്മശാനങ്ങള്‍ ഒഴിവില്ലാത്തതാണ് പ്രധാന കാരണം. ഇത് യുഎഇയിലെ നിലവിലെ സ്ഥിതിയാണ്. 86 മലയാളികള്‍ അടക്കം 266 പേരാണ് യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മൃതദേഹങ്ങള്‍ സംസ്‌കാരം നടത്തുന്നതിന് ഒട്ടേറെ കാലതാമസമാണ് എടുക്കുന്നത്. 35,192 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊവിഡ്- 19 സ്ഥിരീകരിച്ചത്. ഇതില്‍ 18,338 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
Samayam Malayalam no space for cemetery in uae waiting three weeks for burying covid death patients
ശ്മശാനങ്ങള്‍ ഒഴിവില്ല, യുഎഇയില്‍ സംസ്‌കാരം നടത്താന്‍ കാത്തിരിക്കേണ്ടത് ആഴ്ചകളോളം


​മൃതദേഹം സംസ്‌കരിക്കാന്‍ കാത്തിരിക്കേണ്ടത് മൂന്നാഴ്ച

കൊവിഡ് മരണസംഖ്യ കൂടുന്നതിനെ തുടര്‍ന്ന് യുഎഇയിലെ ശ്മശാനങ്ങളില്‍ സംസ്‌കാരം നടത്തുന്നതിന് മൂന്നാഴ്ച വരെ സമയം എടുക്കുന്നു. ഈ മാസം 26 വരെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ശ്മശാനത്തില്‍ ഒഴിവില്ല. ദുബായ്, അല്‍ ഐന്‍ എന്നിവിടങ്ങളിലെ സ്വകാര്യ വൈദ്യുത ശ്മശാനങ്ങളിലും രണ്ടാഴ്ച കഴിഞ്ഞു മാത്രമേ സംസ്‌കരിക്കാന്‍ ഒഴിവുള്ളൂ.

​ഒരു മാസത്തോളം വൈകി സംസ്‌കാരം

യുഎഇയില്‍ കൊവിഡ് ബാധിച്ചു കഴിഞ്ഞ മാസം 11 നു മരിച്ച മലയാളിയുടെ സംസ്‌കാരം ഒരു മാസത്തോളം വൈകി ഈ മാസം 7 നാണു നിശ്ചയിച്ചിട്ടുള്ളത്. ചേര്‍ത്തല സ്വദേശി സാബു ചെല്ലപ്പന്റെ മൃതദേഹമാണ് ഒരു മാസത്തിനു ശേഷം സംസ്‌കരിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. 86 മലയാളികളടക്കം 264 പേരാണു യുഎഇയില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. ഇന്ത്യക്കാരെ കൂടാതെ ഫിലിപ്പീന്‍സ് ഉള്‍പ്പെടെ മറ്റു ചില രാജ്യക്കാരെയും സംസ്‌കരിക്കുന്നത് ഈ വൈദ്യുതി ശ്മശാനങ്ങളിലാണ്.

​മൃതദേഹങ്ങള്‍ കുമിഞ്ഞു കൂടുന്നു

കൊവിഡ് മരണങ്ങള്‍ കൂടിയതിനു ശേഷം യുഎഇയില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. ദുബായ് ജബല്‍ അലിയില്‍ ഹിന്ദു ക്രിമേഷന്‍ ഗ്രൗണ്ട് കമ്മിറ്റിയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ശ്മശാനത്തില്‍ ഒരു മാസം 30 മൃതദേഹങ്ങള്‍ എത്തിയിരുന്നിടത്ത് അത് നൂറിലധികമായി വര്‍ധിച്ചു. കഴിഞ്ഞ മാസം 113 മൃതദേഹങ്ങളാണ് ഇവിടെ മാത്രം സംസ്‌കരിച്ചത്.

​മൃതദേഹം സംസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ കുറവ്

ദുബായ് ജബല്‍ അലിയില്‍ ഹിന്ദു ക്രിമേഷന്‍ ഗ്രൗണ്ട് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ശ്മശാനത്തിലും അല്‍ ഐനിലും ദിവസേന 5 മൃതദേഹങ്ങളാണ് സംസ്‌കരിക്കാനുള്ള സൗകര്യമേയുള്ളൂ. ജീവനക്കാരുടെ ഷിഫ്റ്റ് വര്‍ധിപ്പിക്കുകയും 12 മൃതദേഹങ്ങള്‍ വരെ സംസ്‌കരിക്കുന്നുണ്ടെന്നു ചുമതലക്കാര്‍ പറഞ്ഞു. ഷാര്‍ജയില്‍ ദിവസേന 2 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സാധിക്കുകയുള്ളൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്