ആപ്പ്ജില്ല

'അൽപ്പം രൂപ കൊണ്ടു പോകാമോ'; പ്രവാസികളുടെ ഗതികേട്

നാട്ടിൽ നോട്ടുകൾ അസാധുവായാൽ പ്രവാസികൾക്കെന്ത് എന്ന് ചിന്തിക്കാൻ വരട്ടെ. അവധിക്ക് നാട്ടില്‍

TNN 9 Nov 2016, 9:50 pm
നാട്ടിൽ നോട്ടുകൾ അസാധുവായാൽ പ്രവാസികൾക്കെന്ത് എന്ന് ചിന്തിക്കാൻ വരട്ടെ. അവധിക്ക് നാട്ടില്‍ പോകുമ്പോൾ എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്കുള്ള യാത്രക്കൂലി സൂക്ഷിക്കുന്ന പ്രവാസികൾ സൂക്ഷിക്കാറുണ്ട്. അഞ്ഞൂറും ആയിരവുമാക്കിയായിരിക്കും ഭൂരിഭാഗത്തിൻെറയുും കൈയിൽ. കേന്ദ്രസര്‍ക്കാരിന്റ പുതിയ തീരുമാനത്തോടെ എന്തുചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് പ്രവാസികള്‍.
Samayam Malayalam nris facing problems demonetisation of rs 500 rs 1000 notes
'അൽപ്പം രൂപ കൊണ്ടു പോകാമോ'; പ്രവാസികളുടെ ഗതികേട്


വലിയ തുക ഒന്നുമല്ലെങ്കിലും പണമല്ലെ വെറും കടലാസായി പോകുന്നത് എന്ന ആശങ്കയിലാണ് പ്രവാസികൾ. ഇന്ത്യയില്‍നിന്നും വിദേശത്തേക്ക് യാത്രചെയ്യുന്ന റസിഡന്റ്സിനും നോണ്‍ റസിഡന്‍സിനും കൈവശം സൂക്ഷിക്കാവുന്ന ഇന്ത്യന്‍ കറന്‍സിയുടെ പരിധി 25,000 രൂപയാണ്. ഉടനടി നാട്ടില്‍ പോകുന്നവരുടെ പക്കല്‍ പണം കൊടുത്തയച്ച്‌ മാറിയെടുക്കുകയാണ് പ്രവാസികളുടെ മുന്നിലുള്ള ഏക പോംവഴി. ഒരാള്‍ക്ക് 25,000 രൂപവരെ ഇങ്ങനെ കൈവശം കൊണ്ടുപോയി നിയമപരമായി മാറിയെടുക്കാം. പ്രവാസികളുടെ പക്കലുള്ള പണം മാറാന്‍ എംബസികളില്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്