ആപ്പ്ജില്ല

ഒമാന്‍- ഇന്ത്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു

ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഒമാന്‍ ഇന്ത്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു

Samayam Malayalam 2 Jul 2018, 7:15 pm
മസ്‌കത്ത്: ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഒമാന്‍ ഇന്ത്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ആദ്യമായാണ് ഒമാനില്‍ ഇന്ത്യ-ഒമാന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. സ്വദേശികള്‍ക്കും ഇന്ത്യക്കാരായ പ്രവാസികള്‍ക്കുമാണ് പങ്കെടുക്കാന്‍ അവസരം. ഓഗസ്റ്റ് എട്ടു മുതല്‍ പത്ത് വരെയാണ് മസ്‌കത്തില്‍ ഫെസ്റ്റിവലെന്ന് ഒമാന്‍ ഫിലിം സൊസൈറ്റി ചെയര്‍മാന്‍ മുഹമ്മദ് അല്‍ കിന്ദി പറഞ്ഞു.
Samayam Malayalam oman


ഇംഗ്ലീഷ്, അറബി ഭാഷകളിലോ ഇന്ത്യയിലെ ഏതെങ്കിലും പ്രാദേശി ഭാഷകളിലോ തയാറാക്കിയ ഹ്രസ്വ ചിത്രങ്ങള്‍ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. ഇംഗ്ലീഷ് അല്ലാത്ത ഭാഷകളിലുള്ളവയ്ക്ക് ഇംഗ്ലീഷ് സബ്ടൈറ്റിലുകള്‍ നല്‍കണം. ചിത്രങ്ങളുടെ ഭൂരിഭാഗവും ഒമാനില്‍ തന്നെ ചിത്രീകരിച്ചവയായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: എസ് എന്‍ ഗോപകുമാര്‍ (96057566), ബിജു വര്‍ഗീസ് (99013344).

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്