ആപ്പ്ജില്ല

ഒമാനിൽ നിന്ന് ഡോക്‌ടർമാരെയും പിരിച്ചുവിടുന്നു

ഒമാനിൽ നിന്ന് നഴ്‌സുമാർക്ക് ‌പിന്നാലെ ഡോക്‌ടർമാരെയും പിരിച്ചുവിടാൻ ആരോഗ്യ മന്ത്രാലയം നടപടി തുടങ്ങിയതായി സൂചന.

TNN 7 Aug 2016, 11:27 am
മസ്ക്കറ്റ്: ഒമാനിൽ നിന്ന് നഴ്‌സുമാർക്ക് ‌പിന്നാലെ ഡോക്‌ടർമാരെയും പിരിച്ചുവിടാൻ ആരോഗ്യ മന്ത്രാലയം നടപടി തുടങ്ങിയതായി സൂചന. ദന്ത ഡോക്‌ടർമാരെയാണ് ആദ്യ ഘട്ടത്തിൽ ഒഴിവാക്കുന്നു. പല മലയാളി ഡോക്‌ടർമാരും പിരിച്ചുവിടുന്നത് മുന്നിൽകണ്ട് രാജിവെച്ച് നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്.
Samayam Malayalam oman terminates foreign doctors
ഒമാനിൽ നിന്ന് ഡോക്‌ടർമാരെയും പിരിച്ചുവിടുന്നു


ഒമാനിൽ നിതാഖാത് നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശികളായ ദന്ത ഡോക്ടര്‍മാരെ പൂര്‍ണമായി ഒഴിവാക്കാനാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം നടപടി തുടങ്ങിയിരിക്കുന്നത്.

അതേസമയം രാജ്യത്ത് ‌നിന്ന് കൂടുതൽ വിദേശി നഴ്‌സുമാരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചു. ഇതിനായി 250-ലേറെ പേരടങ്ങുന്ന രണ്ടാം പട്ടിക തയ്യാറായാതായി സൂചനയുണ്ട്. ആദ്യഘട്ടത്തിൽ 300-ലേറെ പേർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്