ആപ്പ്ജില്ല

പ്രളയ ദുരിതത്തിൽ വിങ്ങിയ കേരളത്തിന് ദുബായ് ശൈഖ് സഹായ ഹസ്തം നീട്ടിയിട്ട് ഒരു വർഷം

യുഎഇയുടെ വികസനത്തിനു മലയാളികൾ വഹിച്ച പങ്ക് മറക്കാനാകാല്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ദുബായ് ശൈഖ് കേരളത്തിന് സഹായ ഹസ്തം നീട്ടിയത്.

Samayam Malayalam 15 Aug 2019, 5:31 pm
ദുബായ്: കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം കേരളക്കര വർഷങ്ങൾക്കുശേഷം പ്രളയകാലത്തെ നേരിട്ടു. ഒരുപാർടുപേർക്ക് ഉറ്റവരെ നഷ്ടപ്പെട്ടു. അന്ന് കേരളത്തോട് രാജ്യത്തിന്റെ ഭരണാധികാരികളടക്കം പുറംതിരിഞ്ഞുനിന്നു. ദുരന്തത്തിനു മുന്നിൽ നിസഹായരായി നിൽക്കുകയായിരുന്ന കേരളക്കരയ്ക്കു മുന്നിലേക്ക് സഹായ ഹസ്തം നീണ്ടു. കേരളത്തിലെ സഹോദരങ്ങളെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും ബാധ്യതയാണെന്നുള്ള ദുബായ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ട്വീറ്റായിരുന്നു അത്.
Samayam Malayalam uae.


യുഎഇയുടെ വിജയത്തിനു പിന്നിൽ മലയാളികൾ ഉണ്ടെന്ന് ശൈഖ് മുഹമ്മദ് അദ്ദേഹത്തിന്റെ ടീറ്റിൽ ലോകത്തോട് പറഞ്ഞു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കേരളത്തെ സഹായിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കാൻ നിർദ്ദേശിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ തലവനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കേരത്തിലെ അന്നത്തെ സാഹചര്യം അന്വേഷിക്കാൻ മുന്നോട്ടുവന്നു. ഷാർജ ഭരണാധികാരി ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രളയം ബാധിച്ച ആദ്യ ദിനങ്ങളിൽത്തന്നെ കേരളത്തെ സഹായിക്കുന്നതിന് മുന്നോട്ടുവാരാൻ തയ്യാറായി.

ഇതേത്തുടർന്ന് വിവിധ സ്ഥാപനങ്ങളിൽനിന്നും കേരളത്തിലേക്ക് സംഭാവനകൾ ഒഴുകിയെത്തി. കേരളത്തോട് വിഷമിക്കേണ്ടെന്ന് പറഞ്ഞുകൊണ്ട് ദുബായ് പോലീസ് പ്രത്യേക വീഡിയോ പുറത്തിറക്കി. നൂറ്റാണ്ടിലെ പ്രളയം ഇനി ഉണ്ടാവില്ലെന്ന് ആശ്വസിച്ച കേരള ജനതയെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വീണ്ടും ദുരന്തം ആവർത്തിച്ചു. നിരവധിപ്പേർക്ക് ജീവൻ നഷ്ടമായി. നാടൊട്ടാകെ ഒലിച്ചുപോയ സംഭവത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടിവന്നു. എന്നാൽ കേരളത്തെ സ്നേഹിക്കുന്ന ഭരണാധികാരികൾ മറുനാടുകളിലുണ്ടെന്ന് യുഎഇ ശൈഖിന്റെ സ്നേഹം നമ്മേ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്