'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്നലെ ഡൽഹിയിൽ എത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്മാരില് കേരളത്തിൽ നിന്നുള്ളവരും ഉണ്ട്. ഇതിൽ 22 പേര് കൂടി നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് നാട്ടില്‍ തിരിച്ചെത്തി. 14 പേര് രാവിലെ 07. 40 നുളള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലും എട്ടു പേര് രാവിലെ 11. 40 നുളള വിസ്താര വിമാനത്തില്‍ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് പ്രതിനിധികളായ ആഷ്ലി വര്‍ഗ്ഗീസ്, ആര്.രശ്മികാന്ത് എന്നിവരുടെയും തിരുവനന്തപുരത്തെത്തിയ സംഘത്തെ മനേജ് കുമാര്‍. എച്ച്, സുനില്‍കുമാര്‍. സി.ആര് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ 'ഓപ്പറേഷൻ അജയ് 'യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്. 'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഡൽഹിയിൽ എത്തിയ മൂന്നാമത്തേതും നാലാമത്തേതുമായ പ്രത്യേക വിമാനങ്ങളിലെ ഇന്ത്യന്‍ പൗരന്മാരില് കേരളത്തില്‍ നിന്നുളള 31 പേരില്‍ 26 പേര് കൂടി നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് നാട്ടില്‍ തിരിച്ചെത്തി. മറ്റുളളവര്‍ സ്വന്തം നിലയ്ക്കാണ് വീടുകളിലേയ്ക്ക് മടങ്ങുന്നത്.
Also Read:
ഡല്‍ഹിയില്‍ നിന്നുളള വിസ്താര UK 883 വിമാനത്തില്‍ കഴിഞ്ഞ ദിവസം രാവിലെ 07.40 നാണ് 11 പേര് കൊച്ചിയിലെത്തിയത്. വൈകിട്ട് എഴു മണിയോടെ എയര്‍ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തില്‍ 15 പേരും കൊച്ചിയിലെത്തി. ഡൽഹിയിൽ എത്തി അവിടെ നിന്നുമാണ് ഇവർ കൊച്ചിയിലെത്തിയത്. ടിക്കറ്റ് എടുത്തു നൽകിയത് നോര്‍ക്ക റൂട്ട്സ് ആണ്. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് പ്രതിനിധികളായ എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ്. കെ.ആര്, ആര്.രശ്മികാന്ത് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.
ഗൾഫ് ലോകത്തെ വാർത്തകളും ജോലി ഒഴിവുകളും വിശേഷങ്ങളുമായി Gulf Samayam വാട്സ് ആപ്പ് ചാനൽ. ടൈംസ് ഗ്രൂപ്പിൽ നിന്നുള്ള മലയാളം ന്യൂസ് പോർട്ടലാണ് Samayam Malayalam. ഗൾഫ് സമയത്തിനൊപ്പം,
👇
സബ്സ്ക്രൈബ് ചെയ്യൂ.