ആപ്പ്ജില്ല

പറക്കും മുൻപ് ഇക്കാര്യങ്ങൾ മറക്കരുത്; നിർദേശങ്ങളുമായി ഒമാൻ, കൊവിഡ് പരിശോധനാഫലം നിർബന്ധമാക്കുന്നു

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് യാത്രക്കാർ നവംബർ 11 നിർബന്ധമായും കൊവിഡ് പരിശോധനാഫലം സൂക്ഷിച്ചിരിക്കണമെന്ന് ഒമാൻ അറിയിച്ചിരിക്കുന്നത്

Samayam Malayalam 6 Nov 2020, 12:16 am
മസ്‌കറ്റ്: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പ്രവാസികൾക്ക് പുതിയ നിർദേശവുമായി ഒമാൻ. നവംബർ 11 മുതൽ രാജ്യത്ത് എത്തുന്ന യാത്രക്കാർ നിർബന്ധമായും കൊവിഡ് പരിശോധനാഫലം സൂക്ഷിച്ചിരിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: THE ECONOMIC TIMES
പ്രതീകാത്മക ചിത്രം. Photo: THE ECONOMIC TIMES


Also Read: പ്രവാസികൾക്ക് തിരിച്ചടി; യാത്ര വിലക്കിൽ പുതിയ നിർദേശവുമായി കുവൈറ്റ്

കൊവിഡ് പരിശോധനാഫലം നിർബന്ധമായും യാത്രക്കാരുടെ പക്കൽ ഉണ്ടാകണം. ഇത് സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകി. സർക്കുലർ പുറത്തിറക്കുകയും ചെയ്‌തു.

ഏതെങ്കിലും അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ഒമാനിലെക്ക് യാത്ര പുറപ്പെടുന്നതിന് മുൻപായി 96 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് പിസിആർ പരിശോധനാഫലമാണ് യാത്രക്കാർ സൂക്ഷിക്കേണ്ടത്. ഒമാനിൽ എത്തുന്നവർക്ക് നിലവിലേതിന് സമാനമായ രീതിയിൽ പിസിആർ ടെസ്‌റ്റ് നടത്തും. ഈ ഫലം നെഗറ്റീവ് ആണെങ്കിൽ കൂടി ഏഴ് ദിവസം ക്വാറൻ്റൈൻ കഴിയണം. എട്ടാം ദിവസം വീണ്ടും പി സി ആർ പരിശോധന നടത്തണം. ഈ പരിശോധനയിൽ നെഗറ്റീവാണെങ്കിൽ ക്വാറൻ്റൈൻ അവസാനിപ്പിക്കാം.

മൂന്നാമതും കൊവിഡ് പരിശോധന നടത്താൻ തയ്യാറാല്ലാത്തവർ 14 ദിവസം കൂടി ക്വാറൻ്റൈനിൽ കഴിയണം. കൊവിഡ് മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും ശക്തമാണെങ്കിലും പതിനഞ്ച് വയസും അതിൽ താഴെ പ്രായമുള്ളവരും പിസിആർ പരിശോധന നടത്തേണ്ടതില്ല.

Also Read: മഴയ്ക്കായി ഖത്തറിൽ കൂട്ടപ്രാർഥന; പൗരന്മാര്‍ക്കൊപ്പം പങ്കെടുത്ത് അമീർ

നിയന്ത്രണങ്ങൾ ശക്തമാണെങ്കിലും ഒമാനിലെ വിദേശ എംബസികളിൽ ജോലി ചെയ്യുന്നവർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും പ്രത്യേക ഇളവുകൾ നൽകുന്നുണ്ട്. ഇവരെ കൊവിഡ് പരിശോധനകൾ സംബന്ധിച്ച നിബന്ധനകളിൽ നിന്നും ഒഴിവാക്കിയതായി അധികൃതർ വ്യക്തമാക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്