ആപ്പ്ജില്ല

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ദുബായിൽ വിലക്ക്; യാത്രക്കാര്‍ ദുരിതത്തിൽ

കൊവിഡ്-19 പോസിറ്റീവായ രണ്ട് യാത്രക്കാരെ ദുബായിയിലേക്ക് കൊണ്ടുവന്നതിനെ തുടർന്നാണ് ദുബായ് സിവിൽ ഏവിയേഷൻ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് വിലക്കേര്‍പ്പെടുത്തിയത്.

Samayam Malayalam 18 Sept 2020, 5:12 pm
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരികെയും പോകുന്നതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതോടെ യാത്രക്കാര്‍ ദുരിതത്തിൽ. കൊവിഡ് രോഗബാധിതൻ യാത്ര ചെയ്തതുവെന്ന വിവരം പുറത്തുവന്നതോടെയാണ് വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ 15 ദിവസത്തെ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Samayam Malayalam air india
പ്രതീകാത്മക ചിത്രം


Also Read : എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ദുബായില്‍ 15 ദിവസത്തെ താത്കാലിക വിലക്ക്

കൊവിഡ് പോസിറ്റീവായ രണ്ട് യാത്രക്കാരെ ദുബായിയില്‍ എത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് വിലക്കേര്‍പ്പെടുത്തിയത്. സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ 15 ദിവസത്തേക്കാണ് വിലക്കുള്ളത്.

ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്കാണ് എത്തുക. വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ ദുരിതത്തിലായ യാത്രക്കാര്‍ക്ക് പിന്നീട് ഒരു തീയതിയിലേക്ക് വീണ്ടും ബുക്ക് ചെയ്യാനുള്ള അവസരം നൽകിയിട്ടുണ്ടെന്ന് ബജറ്റ് എയർലൈൻ അറിയിച്ചു.

Also Read : 'പലസ്‍തീനെ കൈവിട്ട് ഒരുകളിക്കുമില്ല'; ഇസ്രായേലിനോട് സൗദി അടുക്കാത്തതിന് കാരണം

അതിന് പുറമെ, ദുരിതബാധിതരായ യാത്രക്കാരെ ഉൾക്കൊള്ളുന്നതിനായി ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അധിക വിമാന സർവീസുകൾ ഏർപ്പെടുത്തിയതായി എ.ഐ.ഇ മാധ്യമങ്ങൾക്ക് നൽകിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

സെപ്റ്റംബര്‍ 18 വെള്ളിയാഴ്ച ഷാര്‍ജയിൽ നിന്നും എയര്‍ ഇന്ത്യ വിമാനങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം, ഡല്‍ഹി, മുംബൈ, കണ്ണൂർ എന്നിവിടങ്ങളിലേക്ക് പുറപ്പെടും എന്ന് അധികൃതര്‍ അറിയിച്ചു.

Also Read : എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും; ബില്‍ രാജ്യസഭയിലും പാസായി

അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്ത പലയാത്രക്കാര്‍ക്കും അവരുെെ വിമാനങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുമെന്നുമുള്ള സന്ദേശങ്ങള്‍ ലഭിച്ച് തുടങ്ങി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്