ആപ്പ്ജില്ല

സൗദിയിൽ മലയാളി സഞ്ചരിച്ച കാറിന് നേരെ വെടിവെയ്പ്

പത്തനംതിട്ട സ്വദേശി മനീഷ് കുമാർ സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് വെടിവെയ്പ് ഉണ്ടായത്

Samayam Malayalam 21 May 2019, 2:58 pm
റിയാദ്: സൗദി അറേബ്യയിൽ അക്രമികളുടെ വെടിവെയ്പിൽ നിന്ന് മലയാളി അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തനംതിട്ട സ്വദേശി മനീഷ് കുമാർ സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് വെടിവെയ്പ് ഉണ്ടായത്. കാർ പാർക്ക് ചെയ്യുമ്പോഴാണ് ആക്രമണം ഉണ്ടായത്.
Samayam Malayalam Shooting


കൊള്ളയടിക്കാനായിരുന്നു അക്രമികളുടെ ശ്രമം എന്നാണ് സൂചന. റിയാദ് സുവൈരിയ എക്സിറ്റ് 25 ൽ വെച്ചാണ് ആക്രമണശ്രമം ഉണ്ടായത്. സൗദിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്നയാളാണ് മനീഷ്. സാധനങ്ങൾ എടുത്ത് വെച്ചതിന് ശേഷം കാർ പാർക്ക് ചെയ്യുമ്പോൾ അക്രമികൾ ഓടിയെത്തുകയായിരുന്നു.

കാറിൻെറ ഡോർ തുറക്കാനാണ് ഇവർ ആദ്യം ശ്രമിച്ചത്. എന്നാൽ ഇത് പരാജയപ്പെട്ടതോടെ കാറിന് നേരെ നിറയൊഴിക്കുകയായിരുന്നു. കാറിൻെറ ചില്ല് തകർന്നിട്ടുണ്ട്. വേഗത്തിൽ ഓടിച്ച് പോയത് കൊണ്ട് മാത്രമാണ് മനീഷ് രക്ഷപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്