ആപ്പ്ജില്ല

ഷെംഗന്‍ വിസ; വിസ പ്രോസസിങ് സമയം 8 ആഴ്ചയായി കുറച്ചു

ഷെംഗന്‍ വിസ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതല്‍ അപേക്ഷ ഫീസ് ലഭിച്ചത് മുംബൈ കോണ്‍സുലേറ്റിലാണ്

Samayam Malayalam 13 Aug 2023, 5:49 pm

ഹൈലൈറ്റ്:

  • ജർമനി സന്ദര്‍ശിക്കാന്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം വെക്കുന്നത്.
  • എട്ട് ആഴ്ചയാണ് പ്രേസിസിങ് സമയം കണക്കാക്കുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Representational
പ്രതീകാത്മക ചിത്രം
ഡൽഹി: ഇന്ത്യയിലെ ജർമന്‍ എംബസി ഷെംഗന്‍ വിസ പ്രോസസിങ് സമയം 8 ആഴ്ചയായി കുറച്ചു. വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യയിലെ പൗരന്മാര്‍ക്ക് വിസ നടപടികൾ വേഗത്തിലാക്കാൻ ഇതിലൂടെ സാധിക്കും. ഇന്ത്യയിലെ ജർമന്‍ എംബസിയിലെ ഡപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ജോര്‍ജ് എന്‍സ്വൈലര്‍ ആണ് വിസ പ്രോസസിങ് സമയം 8 ആഴ്ചയായി കുറച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവിട്ടത്.
മുംബൈ കോണ്‍സുലേറ്റിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചു. ഇതാണ് കാത്തിരിപ്പിന്റെ സമയം കുറയാൻ കാരണമായത്.
ഏകദേശം എട്ട് ആഴ്ചയാണ് പ്രേസിസിങ് സമയം കണക്കാക്കുന്നത്. എംബസി കൂടുതല്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട് വിസ നടപടികൾ വേഗത്തിലാക്കാൻ. അങ്ങനെയാണെങ്കിൽ ഇനിയും പ്രോസസിങ് സമയം കുറയാൻ ആണ് സാധ്യത. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ഇതിന്റെ എല്ലം പ്രധാന ലക്ഷ്യം. ജർമനിയിലേക്കുളള വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുക. വിസ അപേക്ഷകൾ പരമാവധി വേഗത്തിലാക്കുക. ഇതെല്ലാം മുന്നിൽ കണ്ടാണ് പുതിയ പദ്ധതികൾ കൊണ്ടുവരുന്നത്. ഇത്തരം പദ്ധതികൾ കൊണ്ടുവരുമ്പോൾ പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരും അതിന് എല്ലാം പരിഹാരം കാണുകയും നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും ജർമന്‍ എംബസിയിലെ ഡപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ജോര്‍ജ് എന്‍സ്വൈലര്‍ വ്യക്തമാക്കി.


Also Read: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മസ്കറ്റിൽ അപകടം; 18 പേർക്ക് പരിക്ക്
76,352 ഇന്ത്യക്കാര്‍ ആണ് ജർമൻ എംബസിയിൽ ഷെംഗന്‍ വിസക്കായി അപേക്ഷിച്ചത്. 2022ൽ ലെ കണക്കുകൾ ആണ് ഇവ. വിസക്കുള്ള അപേക്ഷ ഫീസായി 6.1 മില്യണിലധികം യൂറോ ലഭിച്ചു, ഷെംഗന്‍ വിസ സ്ററാറ്റിസ്ററിക്സ് ഡേറ്റ അനുസരിച്ച് ഏറ്റവു കൂടുതൽ അപേക്ഷ ലഭിച്ചത് മുംബൈ കോണ്‍സുലേറ്റിലാണ്. 4.4 ദശലക്ഷം യൂറോയാണ് ഇവിടെ നിന്നും വിസഫീസായി ലഭിച്ചത്. 1.1 മില്യൻ യൂറോ ന്യൂഡല്‍ഹി കോണ്‍സുലേറ്റിൽ നിന്നും 508,000 യൂറോ ബെംഗളൂരു കോണ്‍സുലേറ്റിൽ നിന്നും അപേക്ഷാ ഫീസായി ലഭിച്ചു.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്