ആപ്പ്ജില്ല

ദുബായിയില്‍ ശക്തമായ മഴയും യുഎഇയില്‍ വെള്ളപ്പൊക്കവും

യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു

TNN 17 Dec 2017, 10:09 pm
അബുദാബി: യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ദുബായ്, അല്‍.ഐന്‍, ഫുജൈറ, റാസ് അല്‍ ഖൈമ തുടങ്ങിയ യു.എ.ഇ.യിലെ മറ്റ് ഭാഗങ്ങളും കല്‍ബ പ്രദേശങ്ങളും ദുബായിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായി. മഴയും മിന്നലും തുടരുന്ന സാഹചര്യത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങൾ നൽകി.
Samayam Malayalam rains floods hit uae this weekend
ദുബായിയില്‍ ശക്തമായ മഴയും യുഎഇയില്‍ വെള്ളപ്പൊക്കവും


രണ്ട് ദിവസത്തേക്ക് കടലോര പ്രദേശങ്ങളിലേക്കും കുന്നിന്‍ചെരുവുകളിലേക്കും ആരും പോകരുതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. താഴ്വാരങ്ങളുടെയും ഡാമുകളുടെയും അടുത്ത് നിന്ന് അകന്ന് നില്‍ക്കണമെന്നും മുന്നറിയിപ്പുണ്ട്. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു പൊലീസ് അറിയിച്ചു. മഴ കാരണം വാഹനങ്ങളില്‍ നിന്നുള്ള കാഴ്ചയ്ക്ക് മങ്ങലുണ്ടായേക്കാം. കൂടാതെ, റോഡുകളില്‍ മഴ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വാഹനങ്ങളുടെ ചക്രങ്ങള്‍ വഴുതിപ്പോകാനും സാധ്യതയുള്ളതിനാലാണിത്. ഈ മാസം 18 വരെ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്