ആപ്പ്ജില്ല

എയർപോർട്ടുകളിൽ പോസിറ്റിവാകുന്നവരുടെ എണ്ണം കുതിച്ചുയർന്നു; കുറവ് പോസിറ്റിവ്​ കേസുകൾ​ കേസുകൾ കൊച്ചിയിൽ

ഒമിക്രോൺ വലിയ രീതിയിൽ വർധിച്ചതാണ് പോസിറ്റീവ് നിരക്ക് കൂടാൻ കാരണം എന്നാണ് ലാബുകളിലെ ജീവനക്കാൻ പറയുന്നത്

Samayam Malayalam 10 Feb 2022, 11:20 am
കൊച്ചി: കേരളത്തിലെ എയർപോർട്ടുകളിലെ കൊവിഡ് പരിശോധനയിൽ പോസിറ്റിവാകുന്നവരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ജനുവരിയിലെ കണക്കുകൾ പരിശോധിച്ചപ്പോൾ ആണ് വർധനവ് രേഖപ്പെടുത്തിയത്. ഡിസംബർ മാസത്തിലെ കണക്കുകൾ പരിശോധിച്ചപ്പോൾ ആണ് വിത്യാസം മനസ്സിലാക്കാൻ സാധിച്ചത്. ഡിസംബറിൽ ഒരു ശതമാനമത്തിൽ താഴെയായിരുന്ന പോസിറ്റിവ് കേസുകൾ ജനുവരിയിലെത്തിയപ്പോൾ നാലു ശതമാനത്തിനും മുകളിലായി. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


ഒമിക്രോൺ വലിയ രീതിയിൽ വർധിച്ചതാണ് പോസിറ്റീവ് നിരക്ക് കൂടാൻ കാരണം എന്നാണ് ലാബുകളിലെ ജീവനക്കാൻ പറയുന്നതെന്ന് മാധ്യമത്തിന്റെ റിപ്പോർട്ടിലുണ്ട്. ഏറ്റവും കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം വിമാനത്താവളത്തിലാണ്. 4.69 ശതമാനം കേസുകൾ ആണ് ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Also Read: സൗദിയില്‍ പുതുക്കിയ യാത്രാ നിബന്ധനകള്‍ നിലവില്‍ വന്നു; കൊവിഡ് മുക്തര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട
കോഴിക്കോട് വിമാനത്താവളത്തിൽ പരിശോധ നടത്തിയവരിൽ 4.66 ശതമാനം പേർ ആണ് പോസിറ്റീവ് ആയത്. കണ്ണൂരിൽ 3.70 ശതമാനം പേരും കൊച്ചിയിൽ 3.01 ശതമാനം പേരും പോസിറ്റീവായി. ആഗസ്റ്റ് മാസം മുതലുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഏറ്റവും കുറവ്
പേർക്ക് പേസിറ്റീവ് ആയിരിക്കുന്നത് കൊച്ചിയിലാണ്. മൈക്രോ ഹെൽത്ത് ലാബാണ് കണക്കുകൾ പുറത്തുവിട്ടത്.

അതേസമയം, വിമാനത്താവളങ്ങളിൽ പിസിആർ പരിശോധനക്കുള്ള നിരക്ക് കുറക്കാൻ തീരുമാനിച്ചത് വലിയ ആശ്വാസം ആയിരിക്കുകയാണ് പ്രവാസികൾക്ക്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് വലിയ ബാധ്യതയാണ് ഒഴിവായിരിക്കുന്നത്. 2490 രൂപയായിരുന്നത് 1200 രൂപയായാണ് കുറച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്