ആപ്പ്ജില്ല

റിക്രൂട്ട്മെന്റിൽ ഒരു രാജ്യത്തെയും ഒഴിവാക്കാവില്ല; കുവൈത്ത് അതോറിറ്റി

തൊഴിൽ ഉടമയുടെ ആവശ്യത്തിനനുസരിച്ചുള്ള റിക്രൂട്ട്മെന്റ് അനുവദിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കുക മാത്രമാണ് അധികൃതരുടെ ചുമതല.

Samayam Malayalam 18 Jul 2019, 5:59 pm
കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾ രാജ്യംനോക്കി വേർതിരിവ് പാടില്ലെന്ന് കുവൈത്ത് മാൻ പവർ അതോറിറ്റി. തൊഴിൽ ഉടമയുടെ ആവശ്യം പരിശോധിച്ച് റിക്രൂട്ട്മെന്റ് അനുവദിക്കുകയാണ് വേണ്ടത്. ഏത് രാജ്യക്കാരനാണെന്നോ ആ രാജ്യത്തുനിന്നും എത്രപേർ ഉണ്ടെന്നോ നോക്കാനുള്ള ഉത്തരവാദിത്വം അതോറിറ്റിക്ക് ഇല്ലെന്ന് ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ പറഞ്ഞു.
Samayam Malayalam labour


തൊഴിൽനിയമം അനുസരിച്ചുള്ള റിക്രൂട്ട്മെന്റ് നടപടികൾക്കാണ് മാൻ പവർ അതോറിറ്റി അനുമതി നൽകുന്നത്. തൊഴിൽ ഉടമ ആവശ്യപ്പെടുന്നതിന് അനുസരിച്ചുള്ള തൊഴിൽ നൽകാൻ സാഹചര്യം ഉണ്ടോയെന്നുമാത്രം പരിശോധിക്കുകയാണ് അതോരിറ്റിയുടെ ഉത്തരവാദിത്വം.

കുവൈത്തിൽ പ്രവാസി സമൂഹം കൂടുതലുള്ള രാജ്യങ്ങളിൽനിന്നുള്ള റിക്രൂട്ട്മെന്റ് അവസാനിപ്പിക്കണമെന്ന് എംപിമാർ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാൻ പവർ അതോറിറ്റിയുടെ വിശദീകരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്