ആപ്പ്ജില്ല

ഇ-വിസയ്ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം അപേക്ഷിക്കുക: ഒമാൻ പോലീസ്

വിസാ തട്ടിപ്പ് രൂക്ഷമായ സാഹചര്യത്തിലാണ് ഒമാൻ പോലീസ് നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

Samayam Malayalam 26 Jul 2019, 6:58 pm
മസ്ക്കറ്റ്: വിസയ്ക്ക് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ അപേക്ഷിക്കാവൂ എന്ന് ഒമാൻ പോലീസിന്റെ നിർദ്ദേശം. തട്ടിപ്പുകാരുടെ കെണിയിൽപ്പെടാതെ രാജ്യത്തേക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് റോയൽ പോലീസ് ഓഫ് ഒമാൻ നിർദ്ദേശിച്ചു. ഇ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുമെന്നു പറഞ്ഞ് നിരവധി വെബ്സൈറ്റുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ഒമാൻ പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
Samayam Malayalam e visa


വിസാ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കഴിഞ്ഞ വർഷമാണ് ഒമാൻ ഇലക്ട്രോണിക് വിസ സംവിധാനം അവതരിപ്പിച്ചത്. ആദ്യഘട്ടത്തിൽ ടൂറിസ്റ്റ് എക്സ്പ്രസ് വിസകളാണ് ഇതിലൂടെ ലഭ്യമാക്കിയിരുന്നത്. അടുത്തകാലത്താണ് തൊഴിൽ വിസയടക്കം സ്പോൺസേർഡ് വിഭാഗത്തിലുള്ള വിസകളും ഇലക്ട്രോണിക് വിഭാഗത്തിലേക്ക് മാറ്റിയത്.

ഒമാൻ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (evisa.rop.gov.om) യുസർ ഐഡി രജിസ്റ്റർ ചെയ്ത ശേഷമാണ് സ്പോൺസർക്ക് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ വിവരങ്ങൾ സുരക്ഷിതമായി മനസിലാക്കാൻ കഴിയുന്ന പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ സംവിധാനം വഴിയാണ് സ്പോൺസേർഡ് വിഭാഗത്തിലെ ഇലക്ട്രോണിക് വിസാ സംവിധാനം പ്രവർത്തിക്കുക.

പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ ആക്ടിവേറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇലക്ട്രോണിക് അല്ലെങ്കിൽ മൊബൈൽ ഐഡി വഴിയാണ് സ്പോൺസർ/ഏജന്റ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്