ആപ്പ്ജില്ല

ചാട്ടയടിക്ക് പിന്നാലെ സൗദി കുട്ടികളുടെ വധശിക്ഷയും നിര്‍ത്തുന്നു

സൗദിയിൽ കുറ്റവാളികള്‍ക്ക് നല്‍കിയിരുന്ന ചാട്ടവാറടി ഒഴിവാക്കി ദിവസങ്ങൾക്കുള്ളിലാണ് പുതിയ നിർണ്ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകരുടെ നിരവധി നാളുകളായുള്ള ആവശ്യമാണിത്

Samayam Malayalam 27 Apr 2020, 12:19 pm
റിയാദ്։ സൗദി അറേബ്യ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്ക് നല്‍കിയിരുന്ന വധ ശിക്ഷയും ഒഴിവാക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ സല്‍മാന്‍ രാജാവ് ഉത്തരവ് വച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തുവന്നത്.
Samayam Malayalam Salman
പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുള്ള വധശിക്ഷയും സൗദി നിര്‍ത്തുന്നു


Also Read : കേരളത്തില്‍ 10 പേര്‍ക്ക് കൊവിഡ് ബാധിച്ചത് എങ്ങനെയെന്നു വ്യക്തതയില്ല; സാമൂഹിക വ്യാപന ആശങ്ക

കുറ്റവാളികള്‍ക്ക് നല്‍കിയിരുന്ന ചാട്ടവാറടി ഒഴിവാക്കി ജയില്‍ ശിക്ഷയും പിഴയിലുമാക്കി മാറ്റിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തരത്തില്‍ മറ്റൊരു നിര്‍ണ്ണായക തീരുമാനം കൂടി എടുത്തിരിക്കുന്നത്.

സല്‍മാന്‍ രാജാവിന്റെ മകനും കിരീടാവകാശിയുമായ മൊഹമ്മദ് ബിൻ സൽമാൻ ആണ് ഇത്തരത്തില്‍ നിര്‍ണ്ണായക തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗദിയിലെ ഇത്തരത്തിലുള്ള വിവാദ ശിക്ഷകള്‍ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

രാജ്യത്തെ ആധുനിക വത്കരിക്കുന്നതിന്റെയും വിദേശ നിക്ഷേപം എത്തിക്കുന്നതിനും സൗദിയുടെ സല്‍പ്പേര് തിരിച്ചു പിടിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കാൻ കിരീടാവകാശിയെ പ്രേരിപ്പിച്ചത്.

ലോകത്ത് ഏറ്റവും അധികം വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി എന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചാട്ടവാറടി നിര്‍ത്തിയുള്ള അറിയിപ്പ് പുറത്തുവന്നത്.

Also Read : സൗദിയില്‍ കര്‍ഫ്യൂവില്‍ ഇളവ്; മക്കയില്‍ 24 മണിക്കൂര്‍ ലോക്ക് ഡൗണ്‍ തുടരും

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സൗദിയിൽ 800 പേരെയാണ് ഇത്തരത്തില്‍ തൂക്കിലേറ്റിയത്. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിടുന്ന കണക്ക് പ്രകാരം 2019ൽ മാത്രം ആറ് സ്ത്രീകള്‍ അടക്കം 184 പേരുടെ വധശിക്ഷകളാണ് സൗദിയിൽ നടന്നത്. എന്നാല്‍ പ്രായപൂര്‍ത്തി ആകാത്തവരുടെ ശിക്ഷയുടെ കണക്ക് അധികൃതര്‍ പുറത്തു വിട്ടിരുന്നില്ല.

2015ല്‍ സല്‍മാന്‍ രാജാവ് അധികാരത്തില്‍‍ എത്തിയതിന് പിന്നാലെ വധശിക്ഷയുടെ എണ്ണവും വര്‍ധിച്ചതായി യു കെ കേന്ദ്രമായി പ്രവർത്തിക്കുന്ന റിപ്രൈവ് എന്ന മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ടിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്