ആപ്പ്ജില്ല

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; കാലാവധി ഏപ്രിൽ 12 വരെ

സൗദി അറേബ്യയില്‍ അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകുവാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു.

TNN 14 Jan 2017, 3:43 pm
റിയാദ്: സൗദി അറേബ്യയില്‍ അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകുവാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. നാളെ മുതലാണ് പൊതുമാപ്പ് പ്രാബല്യത്തിൽ വരുന്നത്. വീസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന ഹജ് തീര്‍ഥാടകര്‍ക്കും ഇത് ബാധകമാണ്. ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പ് കാലാവധി.
Samayam Malayalam saudi arabia offers public amnesty till april 12
സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; കാലാവധി ഏപ്രിൽ 12 വരെ


മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. ക്രിമിനല്‍ കുറ്റം ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം.

അനധികൃതമായി തങ്ങുന്നവര്‍ ലേബര്‍ ഓഫീസ് മുഖേന നടപടികള്‍ പൂര്‍ത്തിയാക്കണം. കൂടാതെ ഫൈനല്‍ എക്സിറ്റ് വാങ്ങിയാണ് രാജ്യം വിടേണ്ടത്.

Saudi Arabia offers public amnesty till April 12.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്