ആപ്പ്ജില്ല

സൗദിയില്‍ ശക്തമായ മഴ; ആളുകളെ ഒഴിപ്പിക്കുന്നു

കുവൈറ്റിലും, ഖത്തറിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയായിരുന്നു

Samayam Malayalam 12 Nov 2018, 8:10 pm
റിയാദ്: സൗദിയിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുന്നു. രാജ്യത്ത് മഴ ശക്തമായ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാ‍ർപ്പിച്ചു. മഴ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു.
Samayam Malayalam pexels-photo-763398.


ഖസിം, ഹൈല്‍ എന്നിവിടങ്ങളിലും ദമാം, അല്‍ അഹ്‍സ തുടങ്ങിയ നഗരങ്ങളിലും തലസ്ഥാനമായ റിയാദിലും കഴിഞ്ഞ ദിവസം മഴ ലഭിച്ചു. ഒറ്റപ്പെട്ടുപോയ ബായിര്‍ ഗ്രാമത്തില്‍നിന്നു 41 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. അല്‍ജൗഫ് പ്രവിശ്യയില്‍ കുടുങ്ങിപ്പോയവരെയും രക്ഷിച്ചു. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. ആയിരങ്ങളെ മാറ്റിപാ‍ർപ്പിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്